HOME
DETAILS

സി.പി.എമ്മിന്റെ സൗമ്യമുഖം; പ്രായോഗികവാദി

  
backup
October 02 2022 | 03:10 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%97%e0%b4%ae%e0%b5%8d%e0%b4%af%e0%b4%ae%e0%b5%81%e0%b4%96


ഇ.പി മുഹമ്മദ്


കോഴിക്കോട് • ചിരിക്കുന്ന കമ്യൂണിസ്റ്റുകാരൻ. അതായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കടുപ്പക്കാരനും കർക്കശക്കാരനുമായ പാർട്ടി നേതാവ് ആയിരിക്കുമ്പോഴും ഉള്ളുനിറഞ്ഞ ചിരി അദ്ദേഹത്തെ മറ്റുകമ്യൂണിറ്റ് നേതാക്കളിൽനിന്ന് വേറിട്ടു നിർത്തി.വിദ്യാർഥി പ്രസ്ഥാനത്തിലൂടെ കടന്നുവന്ന് സി.പി.എമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ് ബ്യൂറോ അംഗമായപ്പോഴും പാർട്ടി സെക്രട്ടറിയും ആഭ്യന്തര മന്ത്രിയും ആയി സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നപ്പോഴും ചിരിക്കുന്ന മുഖവുമായാണ് കോടിയേരിയെ ജനം കണ്ടത്. പാർട്ടി യോഗങ്ങളിലും വാർത്താസമ്മേളനങ്ങളിലും ചിലപ്പോഴൊക്കെ ഗൗരവക്കാരനാകുമെങ്കിലും സ്ഥായീഭാവം ഏവരെയും ആകർഷിക്കുന്ന ചിരിയായിരുന്നു. സൗഹൃദ സംഭാഷണങ്ങളിൽ അൽപം തമാശ കലർത്തൽ അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു.കടുപ്പക്കാരനായ കമ്യൂണിസ്റ്റ് എന്ന സംഘടനാമുഖവും സൗമ്യനായ, ചിരിക്കുന്ന സഖാവ് എന്ന സൗഹൃദ ഭാവവും മാറിമാറി അണിയുന്നതിൽ കോടിയേരി എന്നും വിജയിച്ചിരുന്നു.


രാഷ്ട്രീയ എതിരാളികൾക്കു പോലും സ്വീകാര്യമായ നയതന്ത്രം കോടിയേരിക്ക് കേരള രാഷ്ട്രീയത്തിലും സി.പി.എമ്മിലും സ്ഥാനം നൽകി. പ്രതിസന്ധി ഘട്ടത്തിലെല്ലാം പ്രസന്നഭാവം കൂടെക്കൊണ്ടുനടന്നു.
സമാനതകളില്ലാത്ത സംഘാടന വൈഭവമാണ് കോടിയേരിയുടെ മുതൽക്കൂട്ട്. ഏത് പ്രതിസന്ധിയും മറികടക്കാൻ കോടിയേരിയെന്ന പ്രായോഗികമതിക്ക് സാധിച്ചു. പ്രായോഗിക രാഷ്ട്രീയം മാർക്‌സിയൻ ദർശനത്തിലൂന്നി നടപ്പിലാക്കുന്ന രീതി അദ്ദേഹത്തെ വ്യത്യസ്തനും ജനകീയനുമാക്കി.


2006ൽ സി.പി.എമ്മിൽ വിഭാഗീയത കൊടികുത്തി വാണപ്പോൾ മധ്യസ്ഥന്റെ സ്ഥാനമായിരുന്നു അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരിക്ക്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago