കാലിക്കറ്റിലെ ഹിന്ദിപഠനവകുപ്പില്‍ നിന്ന് അധ്യാപകരായത് 34 പേര്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവകുപ്പില്‍ നിന്ന് പി.എസ്.സി. വഴി കഴിഞ്ഞ ദിവസങ്ങളില്‍ അധ്യാപകരായി ജോലിയില്‍ പ്രവേശിച്ചത് 34 പേര്‍. ഒരു പഠനവകുപ്പില്‍ നിന്ന് ഇത്രയധികം പേര്‍ ഒരുമിച്ച് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് അപൂര്‍വമാണ്.
അടുത്തിടെ പഠനവകുപ്പില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കിയവരും നിലവില്‍ പഠിച്ചു കൊണ്ടിരിക്കുന്നവരുമായവര്‍ക്കാണ് സര്‍ക്കാര്‍ മേഖലയില്‍ തൊഴിലവസരം ലഭിച്ചത്. എം.എ., എം.ഫില്‍., പി.എച്ച്.ഡി. ബിരുദധാരികളായ ഇവര്‍ക്ക് എച്ച്.എസ്.എസ്.ടി., എച്ച്.എസ്.എ., യു.പി.എസ്.എ. എന്നീ തസ്തികകളിലാണ് നിയമനം.
ജോലി കിട്ടിയ മുഴുവന്‍ സമയ പി.എച്ച്.ഡി. പഠിതാക്കള്‍ കോഴ്‌സ് പാര്‍ട്ട് ടൈം ആക്കുന്നതിന് വേണ്ടി അപേക്ഷ നല്‍കിയതായി വകുപ്പ് മേധാവി ഡോ. പ്രമോദ് കൊവ്വപ്രത്ത് പറഞ്ഞു. ഹിന്ദി വകുപ്പില്‍ പഠിച്ചിറങ്ങിയവരില്‍ ഗവ. കോളേജുകളിലും സ്‌കൂളുകളിലും അധ്യാപകരായി ജോലി ചെയ്യുന്നവരും റെയില്‍വേ, വിമാനത്താവളം, പ്രതിരോധ മേഖല തുടങ്ങിയവയില്‍ പരിഭാഷകരായി ജോലി ചെയ്യുന്നവരുമുണ്ട്.
കാലിക്കറ്റിലെ തന്നെ ചരിത്രപഠനവകുപ്പില്‍ നിന്ന് അഞ്ചുപേരും ഇത്തവണ അധ്യാപകരായി ജോലി പി.എസ്.സി. നിയമനം നേടിക്കഴിഞ്ഞു. മറ്റുപഠനവകുപ്പുകളില്‍ നിന്ന് അടുത്തിടെ സര്‍ക്കാര്‍ സേവനത്തില്‍ പ്രവേശിച്ചവരുടെ കണക്കുകള്‍ ആഭ്യന്തര ഗുണനിലവാര സമിതി (ഐ.ക്യു.എസി.) ശേഖരിക്കുന്നുണ്ടെന്ന് ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."