HOME
DETAILS

പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന കൂടിയ പെന്‍ഷന്‍ 1500 രൂപ

  
backup
July 23 2021 | 04:07 AM

46543-2

നിസാം കെ. അബ്ദുല്ല


കല്‍പ്പറ്റ: പങ്കാളിത്ത പെന്‍ഷനില്‍ ചേര്‍ന്നിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ഏറ്റവും കൂടിയ പെന്‍ഷന്‍ തുക 1500 രൂപ. 400 മുതല്‍ 700 രൂപ വരെയാണ് പദ്ധതിയില്‍ ചേര്‍ന്നിട്ടുള്ളവര്‍ക്ക് വിരമിക്കുമ്പോള്‍ ലഭിക്കുന്ന ശരാശരി പ്രതിമാസ പെന്‍ഷന്‍.


കേരളത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കി എട്ടുവര്‍ഷം കഴിഞ്ഞതിനുശേഷം ഇതിനോടകം 700 പേര്‍ വിരമിച്ചു. ഇവര്‍ക്ക് നല്‍കുന്ന പെന്‍ഷനെ കുറിച്ച് സര്‍ക്കാരിന് വ്യക്തമായ കണക്കില്ല. എന്നാല്‍ ആര്‍ക്കും 1500ല്‍ അധികം രൂപ പെന്‍ഷന്‍ ലഭിക്കുന്നില്ലെന്നാണ് വിരമിച്ചവര്‍ പറയുന്നത്. പൊതുജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷനായി സര്‍ക്കാര്‍ 1600 രൂപ നല്‍കുമ്പോഴാണ് ഔദ്യോഗിക ജീവിതകാലത്ത് ഭാവിയിലേക്കെന്ന് കരുതി സര്‍ക്കാരിന്റെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ശമ്പളത്തില്‍ നിന്ന് 10 ശതമാനത്തോളം തുക നിക്ഷേപിച്ച ജീവനക്കാര്‍ക്ക് വിരമിച്ചപ്പോള്‍ ലഭിക്കുന്നത്. സ്റ്റാറ്റിയൂട്ടറി പെന്‍ഷനിലുള്ള എല്‍.ജി.എസ് ജീവനക്കാര്‍ക്ക് 11,500 രൂപയിലേറെ പെന്‍ഷന്‍ ലഭിക്കുമ്പോഴാണ് ശമ്പള സ്‌കെയിലില്‍ ഏറെ മുകളിലുള്ള തസ്തികകളിലുള്ള പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്ക് 1500ല്‍ താഴെ പെന്‍ഷന്‍ ലഭിക്കുന്നത്.
ശമ്പളത്തിന്റെ 10 ശതമാനം ജീവനക്കാരനും ഇതേതുക സര്‍ക്കാരും എന്‍.എസ്.ഡി.എല്ലിലേക്ക് അടയ്ക്കും. എന്നാല്‍ തിരികെ ലഭിക്കുമ്പോള്‍ അടച്ചതിന്റെ പത്തിലൊന്നുപോലുമില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെടുന്നു. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍കാര്‍ സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു രൂപ പോലും അടയ്ക്കാതെയാണ് 11,500ന് മുകളില്‍ പെന്‍ഷന്‍ വാങ്ങുന്നത്.
മറ്റ് സംസ്ഥാനങ്ങളില്‍ പങ്കാളിത്ത പെന്‍ഷന്‍കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ കേരളത്തില്‍ നല്‍കുന്നില്ല.


പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട് വിരമിച്ചവരുടെയും മരിച്ചവരുടെയും കുടുംബങ്ങളും പ്രതിസന്ധിയിലാണ്. തുഛമായ പെന്‍ഷന്‍ തുക കൊണ്ട് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ മിക്കവരും കൂലിപ്പണിയുള്‍പ്പെടെ ചെയ്യേണ്ട സ്ഥിതിയാണ്. നിലവില്‍ പങ്കാളിത്ത പെന്‍ഷനില്‍ ഉള്‍പ്പെട്ട ജീവനക്കാരും ആശങ്കയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago