HOME
DETAILS

കരുതലാവേശം; ടോക്കിയോ ഒളിംപിക്‌സിന് ഇന്നു തുടക്കം

  
backup
July 23 2021 | 04:07 AM

554653-2

 

ടോക്കിയോ: കരുതലിന്റെ കരസ്പര്‍ശം, ആളാരവങ്ങളില്ലാത്ത ആവേശാനുഭവം.... മഹാമാരിയുടെ മതില്‍ക്കെട്ടുകള്‍ ഭേദിച്ച് കായിക ലോകത്തിന്റെ കണ്ണും കാതും ഇനി വിശ്വമാമാങ്കമായ ഒളിംപിക്‌സിലേക്ക്. കായികഭൂപടത്തിലെ വിവിധ ഇനങ്ങള്‍ മാറ്റുരയ്ക്കുന്ന ഒളിംപിക്‌സിന് ഇന്നു ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ തുടക്കമാവും. ഇന്നു തുടങ്ങി 16 ദിവസം നീണ്ടുനില്‍ക്കുന്ന ഒളിംപിക്‌സ് അടുത്ത മാസം എട്ടിന് സമാപ്തി കുറിക്കും. ഓരോ നാലു വര്‍ഷം കൂടുമ്പോഴും കരുത്തറിയിക്കാറുള്ള ഒളിംപിക്‌സ് കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ നടത്താനായിരുന്നു തീരുമാനം. കൊവിഡ് ആഗോള മഹാമാരി ലോകം നിശ്ചലമാക്കിയതോടെ കായികമാമാങ്കം ഒരു വര്‍ഷത്തിനിപ്പുറം വരെ നീണ്ടു. ആദ്യമായാണ് ഒളിംപിക്‌സ് നീട്ടിവയ്ക്കുന്നത്.


മഹാമാരിക്കാലത്ത് ലോക ജനതയ്ക്ക് പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വിരിയിക്കാന്‍ കൂടിയാണ് ഇത്തവണത്തെ ഒളിംപിക്‌സ് വിരുന്ന്. 21ന് ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍ ഇനങ്ങളിലെ പ്രാഥമിക മത്സരങ്ങള്‍ ആരംഭിച്ചെങ്കിലും ഇന്നാണ് ഒളിംപിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനം. 1964ല്‍ ഒളിംപിക്‌സിന് ആതിഥ്യമരുളിയ ആദ്യ ഏഷ്യന്‍ നഗരമായി ടോക്കിയോ മാറിയപ്പോള്‍ അന്ന് ഉദ്ഘാടനം നിര്‍വഹിച്ച ഒളിംപിക് സ്റ്റേഡിയത്തിലാണ് ഇന്ന് ഔദ്യോഗികമായി തിരിതെളിയുക. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടനം.


ഈ വേദിയില്‍ തന്നെയാണ് വേഗക്കുതിപ്പിന്റെ പര്യയമായ അത്‌ലറ്റിക്‌സും നടക്കുക. 1964നു ശേഷം ആദ്യമായാണ് ടോക്കിയോ നഗരം ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. കൊവിഡ് കാലമായതിനാല്‍ അത്‌ലീറ്റുകളുടെ എണ്ണം പരമാവധി കുറച്ചാണ് ഇത്തവണത്തെ ഉദ്ഘാടനച്ചടങ്ങ്. വര്‍ണവിസ്മയങ്ങള്‍ക്ക് സാക്ഷികളാകാന്‍ താരങ്ങളും ഒഫിഷ്യല്‍സും മാത്രം. നഗരത്തില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കാണികള്‍ക്ക് പ്രവേശനമില്ല. എങ്കിലും സ്വന്തം രാജ്യങ്ങളുടെ മെഡല്‍ പ്രതീക്ഷകളായ താരങ്ങളുടെ പത്തരമാറ്റ് പ്രകടനം ടെലിവിഷന്‍ ചാനലുകളില്‍ തത്സമയം കാണാം. സോണി ലൈവ്, ടെന്‍ ചാനലുകളില്‍ തത്സമയം സംപ്രേഷണം ഉണ്ടാവും.


ഇന്ത്യയില്‍ നിന്ന് 127 താരങ്ങളാണ് ടോക്കിയോയില്‍ മത്സരിക്കുന്നത്. രാജ്യത്തുനിന്ന് ഇത്രയും താരങ്ങള്‍ ഒരു ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത് ഇതാദ്യം. നാലു ഇനങ്ങളാണ് ഇത്തവണ ഒളിംപിക്‌സില്‍ കൂട്ടിച്ചേര്‍ത്തത്. കരാട്ടെ, സ്‌പോര്‍ട് ക്ലൈംബിങ്, സര്‍ഫിങ്, സ്‌കേറ്റ് ബോര്‍ഡിങ് തുടങ്ങിയവയാണവ. അതേസമയം, താരങ്ങള്‍ താമസിക്കുന്ന ഒളിംപിക് വില്ലേജില്‍ ചില അത്‌ലീറ്റകള്‍ക്ക് കൊവിഡ് ബാധിച്ചത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഒളിംപിക്‌സിനു ശേഷം ഓഗസ്റ്റ് 24ന് പാരാലിംപിക്‌സിനും തുടക്കമാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago