കാട്ടുമുയലിനെ വെടിവെക്കുന്നത് പോലെ എട്ട് മനുഷ്യരെ പിണറായി സര്‍ക്കാര്‍ കൊന്നു: ഗ്രോവാസു
കാട്ടുമുയലിനെ വെടിവെക്കുന്നത് പോലെ എട്ട് മനുഷ്യരെ പിണറായി സര്‍ക്കാര്‍ കൊന്നു: ഗ്രോവാസു
കോഴിക്കോട്: പശ്ചിമഘട്ട ഏറ്റുമുട്ടലില്‍ എട്ട് മനുഷ്യരെ വെടിച്ചിട്ടത് പിണറായി സര്‍ക്കാരെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസു. കുറ്റവിമുക്തനായി ജയിലില്‍ നിന്നിറങ്ങിയതിനു പിന്നാലെ മാധ്യമപ്രവര്‍കരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കേരള ജനതയ്ക്ക് അപമാനകരമായ സംഭവമാണു പശ്ചിമഘട്ട ഏറ്റുമുട്ടല്‍. കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരിയാണു എട്ട് മനുഷ്യരെ വെടിവച്ചിട്ടത്. നമ്മുടെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റാണു വെടിവച്ചിട്ടത്. ചെ ഗവാരയുടെ കൊടി ഉയര്‍ത്തിപ്പിടിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസ്റ്റ് ഗവണ്‍മെന്റ്, പിണറായി ഗവണ്‍മെന്റാണ് അതുചെയ്തത്.'- ഗ്രോ വാസു പറഞ്ഞു.
ഏഴുകൊല്ലം ആ സംഭവത്തെ തമസ്‌കരിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. നെഞ്ചിനു തന്നെ നോക്കി കൊല്ലാന്‍ വേണ്ടി അവര്‍ വെടിവച്ചു. ഇവരാണ് കമ്യൂണിസ്റ്റുകാരെന്നു പറഞ്ഞു നാട്ടില്‍ നടക്കുന്നത്. ജനത ഇത് തിരിച്ചറിയുന്നില്ല. രണ്ട് ആവശ്യമാണ് ഉന്നയിക്കുന്നത്. കൊലപാതകത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടക്കണം. കൊലയാളികളെ ശിക്ഷിക്കണം. 100 വയസ്സുവരെ ജീവിച്ചാലും മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."