ഭാഷാ പരിജ്ഞാനം മാത്രം ഉപയോഗിച്ച് ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നത് അപകടകരം. ജിഫ്‌രി തങ്ങള്‍
കോഴിക്കോട്: ഭാഷാ പഠനങ്ങള്‍ കൊണ്ട് മാത്രം ഖുര്‍ആന്‍ വ്യാഖ്യാനം സാധ്യമാവുകയില്ലന്നും, ഖുര്‍ആന്‍ വ്യാഖ്യാനിക്കേണ്ട വ്യവസ്ഥയെയും പ്രവാചകാധ്യാപനങ്ങളെയും മനസ്സിലാക്കിയ പണ്ഡിതര്‍ക്ക് മാത്രമേ വ്യാഖ്യാനം സാധ്യമാവൂ എന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ ഉല്‍കൃഷ്ട സമൂഹ നിര്‍മ്മിതിക്ക് എന്ന പ്രമേയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടപ്പിക്കുന്ന കോണ്‍ക്ലേവുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു തങ്ങള്‍. ഖുര്‍ആനിന്റെ ആവിര്‍ഭാവം മുതല്‍ ഖുര്‍ആന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതെല്ലാം ഖുര്‍ആന്‍ അതിജിയിച്ചിട്ടുണ്ടെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പൂര്‍വ്വിക പണ്ഡിതരുടെ വ്യാഖ്യാനങ്ങളാണ് അവലംഭിച്ചതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. പൂര്‍വ്വികരുടെ വ്യാഖ്യാനങ്ങള്‍ പരിഗണിക്കാതെ ഭാഷാര്‍ത്ഥത്തിലുള്ള വ്യാഖ്യാനങ്ങള്‍ അവംലംബിച്ചത് കൊണ്ടാണ് ഭീകരവാദവും, തീവ്രവാദവും, പുതിയ ചിന്താഗതികളും ഉടലെടുക്കുന്നതന്നും തങ്ങള്‍ പറഞ്ഞു. ഇരിതാഖ് അല്‍ ഉസ്‌റാ പ്രഖ്യാപനവും തങ്ങള്‍ നിര്‍വ്വഹിച്ചു.
ഇരിതാഖ് ഡയറക്ടര്‍ ഇന്‍ ചീഫ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ഷെഡ്യൂൾ ലോഞ്ചിംഗ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എയും, ജില്ലാതല കോണ്‍ക്ലേവുകളുടെ പ്രഖ്യാപനം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും നിര്‍വ്വഹിച്ചു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ പ്രമേയ പ്രഭാഷണവും, ജെന്‍ഡര്‍ ന്യൂട്രാലിറ്റി സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്നവിശയത്തില്‍ സത്താര്‍ പന്തല്ലൂരും പ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ ഇരിതാഖ് പരിജയപ്പെടുത്തി.
എ.വി അബ്ദുറഹ്‌മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്ടക്കുളം, മാനു തങ്ങള്‍ വെള്ളൂര്, ഒപി അഷ്റഫ്, എം.സി മായിന്‍ ഹാജി, എഞ്ചിനീര്‍ മാമുകോയ ഹാജി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അലി അക്ബര്‍ മുക്കം, അലവിക്കുട്ടി ഒളവട്ടൂര്‍ സംസാരിച്ചു. ഉമ്മര്‍ ഫൈസി മുക്കം, മൊയ്തീന്‍ കുട്ടി ഫൈസി പുത്തനഴി, പി.എ ജബ്ബാര്‍ ഹാജി, പി.എം.ആര്‍ അലവി ഹാജി, കെ.വി സക്കീര്‍ അയിലക്കാട്, ശരീഫ് ഹാജി മണ്ണാര്‍ക്കാട്, നാസര്‍ മൗലിവി വയനാട്, സി.പി ഇഖ്ബാല്‍ സംബന്ധിച്ചു.
ഖുര്‍ആന്‍ വ്യാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരുന്ന വിമര്‍ശനങ്ങള്‍ പഠന വിധേയമാക്കി യാഥാര്‍ത്ഥ്യങ്ങള്‍ സമൂഹത്തിന് സമര്‍പ്പിക്കുന്നതിന് വേണ്ടി സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ സ്ഥാപിതമാവുന്ന ഗവേഷണ കേന്ദ്രമാണ് ഇന്റര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ തഫ്സീറുല്‍ ഖുര്‍ആന്‍ (ഇരിതാഖ്). ദേശീയ അന്തര്‍ദേശീയ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് ഫെലോഷിപ്പോട് കൂടി വിവിധ ഹൃസ്വ-ദീര്‍ഘകാല ഗവേഷണ പ്രോഗ്രാമുകള്‍, പണ്ഡിതരുടെ നേതൃത്വത്തിലുള്ള കൊളോക്കിയം, കോണ്‍ഫറന്‍സ്, ശില്‍പശാലകള്‍, പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ബഹുമുഖ പദ്ധതികളാണ് ആസൂത്രണം ചെയ്യുന്നത്.
==========
അല്‍ ഉസ്‌റ ഇരിതാഖ് ഫാമിലിയുമായി സഹകരിക്കുക. സയ്യിദ് അബ്ബാസിലി ശിഹാബ് തങ്ങള്‍
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ച അല്‍ ഉസ്‌റ ഇരിതാഖ് ഫാമിലി വന്‍ വിജയമാക്കണമെന്നും പൂര്‍ണ്ണമായി സഹകരിക്കണമെന്നും ഇരിതാഖ് ഡയറക്ടര്‍ ഇന്‍ ചീഫ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. ഒരു ലക്ഷത്തിലധികം ആളുകളെ ഉള്‍കൊള്ളിച്ചു കൊണ്ട് രൂപം നല്‍കുന്ന ഇരിതാഖ് അല്‍ ഉസ്‌റയുടെ ചീഫ് അമീര്‍ ആയി സയ്യിദ് മുബശ്ശറലി തങ്ങള്‍ ജമലുല്ലൈലിയെ അബ്ബാസലി തങ്ങള്‍ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."