തൃശൂരില്‍ അച്ഛന് തീകൊളുത്തിയ സംഭവം; ഗുരുതരമായി പൊള്ളലേറ്റ മകനും ചെറുമകനും മരിച്ചു
തൃശൂരില്‍ അച്ഛന് തീകൊളുത്തിയ സംഭവം; ഗുരുതരമായി പൊള്ളലേറ്റ മകനും ചെറുമകനും മരിച്ചു
മണ്ണൂത്തി: കുടുംബവഴക്കിനെ തുടര്‍ന്ന് ഗൃഹനാഥന് പെട്രോളൊഴിച്ച് തീ കൊളുത്തിയ മകനും ചെറുമകനും മരിച്ചു. തൃശൂര്‍ ചിറക്കോട് സ്വദേശി ജോജി, മകന് ടെണ്ടുല്‍ക്കര്‍ ( 12 ) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ ഇരുവര്‍ക്കും 90% പൊള്ളലേറ്റിരുന്നു. ജോജിയുടെ ഭാര്യ ലിജി 50 ശതമാനത്തോളം പൊള്ളലേറ്റ് ചികിത്സയിലാണ്.
വീടിനു തീയിട്ടശേഷം ഗൃഹനാഥന് ജോണ്സണ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്സണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിനുശേഷം ആയിരുന്നു ജോണ്സണ് മകന്റെ മുറിയില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
രണ്ടു വര്‍ഷത്തോളമായി ജോണ്‍സനും മകനും പല കാര്യങ്ങളിലും തര്‍ക്കം ഉണ്ടായിരുന്നതായി അയല്‍ക്കാര്‍ പറയുന്നു. തീ കത്തുന്നത് കണ്ട് ഓടിയെത്തിയ സമീപവാസികളാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ ജോണ്‍സനും സാരമായി പൊള്ളലേറ്റു.
സംഭവശേഷം നാട്ടുകാരും പൊലീസുംനടത്തിയ തെരച്ചിലില്‍ വിഷം കഴിച്ച് അവശനിലയില്‍ ജോണ്‍സനെ വീടിന്റെ ടെറസില്‍ നിന്നും കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."