പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി അന്തരിച്ചു
പാനൂര്‍: പ്രമുഖ വ്യവസായിയും യു.എ.ഇയിലെ അൽമദീന ഗ്രൂപ്പ് സ്ഥാപക ചെയർമാനും കെ.എന്‍.എം സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്ന പാനൂരിലെ പാക്കഞ്ഞി പി.കെ കുഞ്ഞബ്ദുല്ല ഹാജി(90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിച്ച വൃക്തിത്വമായിരുന്നു.
ഭാര്യ: കുഞ്ഞാമി ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ്, സലാം, ആ ഇശ, ഫാത്തിമ, കദീജ, സാബിറ, സലീന. മുസ്ലിം ലീഗ് നേതാവ് പൊട്ടങ്കണ്ടി അബ്ദുല്ല ഹാജിയുടെ ഭാര്യാ പിതാവാണ്.സഹോദരങ്ങൾ: പരേതനായ പാക്കഞ്ഞി പി.കെ മമ്മു ഹാജി, പി.കെ അബൂബക്കർ ഹാജി, പി.കെ അഹമ്മദ് ഹാജി, പി.കെ ഇബ്രാഹിം ഹാജി (കെ.എൻ.എം ജില്ലാ ചെയർമാൻ, പാനൂര്‍ നഗരസഭാ കൗണ്‍സിലര്‍), പി.കെ യൂസഫ് ഹാജി (അൽ മദീന, ദുബൈ). ഖബറടക്കം ഇന്ന് വൈകിട്ട് 4.30ന് പാനൂര്‍ എലാങ്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."