HOME
DETAILS
MAL
വിദ്യാര്‍ത്ഥികളുടെ മരണത്തില്‍ അനുശോചിച്ച് രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഉച്ചക്കു ശേഷം ഹര്‍ത്താല്‍
backup
October 06 2022 | 05:10 AM
പാലക്കാട്: വടക്കഞ്ചേരിയില്‍ ബസ് അപകടത്തില്‍ വിദ്യാര്‍ഥികള്‍ മരിച്ചതിന്റെ ദുഃഖസൂചകമായി രണ്ട് പഞ്ചായത്തുകളില്‍ ഇന്ന് ഉച്ചക്കു ശേഷം ഹര്‍ത്താല്‍. മുളന്തുരുത്തി, തിരുവാണിയൂര്‍ പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ ആചരിക്കുക. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
അപകടസമയത്ത് ബസ് 97.27 കിലോമീറ്റര്‍ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. അമിത വേഗതയില്‍ എത്തിയ ടൂറിസ്റ്റ് ബസ് വാളയാര്‍ വടക്കഞ്ചേരി മേഖലയിലെ അഞ്ചുമൂര്‍ത്തി മംഗലത്ത് കൊല്ലത്തറ ബസ് സ്റ്റാന്‍ഡിന് സമീപത്തുവെച്ച് കാറിനെ മറികടക്കാന്‍ ശ്രമിക്കവേയാണ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നിലിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."