HOME
DETAILS

അ​വ​ർ അ​ന്നം തേ​ടു​ക​യാ​ണ് അ​റ​ബ​ന​യി​ൽ മു​ട്ടി

ADVERTISEMENT
  
backup
October 09 2022 | 03:10 AM

arbana

എ​ൻ.​പി അ​ബ്ദു​ൽ അ​സീ​സ് മാ​ന്നാ​ർ

 

ച​ടു​ലതയും വേഗതയുംകൊണ്ട് കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന താളാത്മകതയും ഭക്തിയിലലിഞ്ഞ വാക്കുകളുടെ മന്ത്രോച്ചാരണങ്ങളുമായി അവർ യാത്രയിലാണ്. അറബനമുട്ടിന്റെ താളഭംഗിയിൽ ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്കും വീടുകളിൽനിന്ന് വീടുകളിലേക്കും അവർ നീങ്ങുന്നു. ഒരോ വീടിന്റെ പടിവാതുക്കൽ മുട്ടുമ്പോഴും അവരുടെ നാവിൽനിന്ന് ഭക്തിസാന്ദ്രമായ പാട്ടുകൾ. ചരിത്രങ്ങൾ ഉൾക്കൊണ്ട ബൈത്തുകൾ മുതൽ ഇസ്‌ലാമിക വീരകഥകൾ വരെയുള്ള അറബിപ്പാട്ടുകൾ. അതുകേട്ടു വീട്ടുകാർ അവരെ അകമഴിഞ്ഞു സഹായിക്കും. വീണ്ടും അടുത്ത വീടുകളിലേക്ക്. തലമുറകളിലായി തുടരുന്ന ഈ യാത്രയിൽ ഇവർ കാണാത്ത ദേശങ്ങളും പള്ളികളുമില്ല, കേൾക്കാത്ത ഭാഷകളും ബാങ്കൊലികളുമില്ല... രണ്ടായിരം വർഷം മുമ്പ് ഈജിപ്തിലായിരുന്നു ദഫ്, അറബനമുട്ട് എന്നീ വാദ്യോപകരണങ്ങളടെ തുടക്കം. വിവാഹവേളകളിലും പ്രമുഖ വ്യക്തികളെ സ്വീകരിക്കാനും മറ്റുമായിട്ടായിരുന്നു ഇവ ഉപയോഗിച്ചിരുന്നത്. മദീനയിലെത്തിയ പ്രവാചകനെ അൻസാറുകൾ (മദീനവാസികൾ) ദഫ് മുട്ടി ആഹ്ലാദത്തോടെ സ്വീകരിച്ചതും ചരിത്രം. അറബനമുട്ട്, അറവന, റബാന തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന അറബനമുട്ടിനു റാത്തീബ്മുട്ട്, കളിമുട്ട് എന്നീ രണ്ടു ശൈലികളുമുണ്ട്.


പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലോകത്തിന്റെ പലഭാഗങ്ങളിലും വസൂരി രോഗം പടർന്നുപിടിച്ചു. കേരളത്തിലും രോഗം വ്യാപകമായി. ആധുനിക ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്ത കാലത്തു രോഗത്തിൽനിന്ന് മുക്തിനേടാനായി മുസ്്‌ലിം ഭവനങ്ങളിൽ റാത്തീബ് നടത്തുന്നതും പതിവായി. പ്രത്യേകിച്ച് രിഫാഈ റാത്തീബ്. ആ റാത്തീബിൽ അറബനമുട്ടി ബൈത്തുകൾ പാടുന്നതും വ്യാപകമായിരുന്നു. റാത്തീബ്മുട്ട് എന്നപേരിൽ അറിയപ്പെട്ടിരുന്ന ഇത് ആദ്യകാലത്ത് കണ്ണൂർ, മലപ്പുറം, കാസർകോട്, കോഴിക്കോട് പ്രദേശങ്ങളിലായിരുന്നു തുടക്കമെങ്കിലും പിന്നീട് തെക്കൻ കേരളത്തിലെ ഒട്ടുമിക്ക മുസ്്‌ലിം വീടുകളിലേക്കും ചേക്കേറി.


ഉ​ണ​ർ​ത്തു​പാ​ട്ടു​കാ​രു​ടെ ഉ​ദ​യം


റാത്തീബ് നേർച്ചകളിൽനിന്ന് അറബനമുട്ടുകൾ അകന്നതോടെ ഈ രംഗത്തെ ഒറ്റപ്പെട്ട പാട്ടുകാരെ വിളിപ്പിച്ച് വീടുകളിൽ ബൈത്തുകളും ഭക്തിപ്പാട്ടുകളും ചൊല്ലിക്കുന്നതും വടക്കൻ കേരളത്തിന്റെ ചിലഭാഗങ്ങളിൽ ആദ്യകാലത്തു ഉണ്ടായിരുന്നെങ്കിലും പിൽക്കാലത്ത് അതും അസ്തമിച്ചു. അതോടെ റമദാൻ മാസത്തിൽ 'അത്താഴം ഉണർത്തൽപാട്ടാ'യും ഇതു പരിണമിച്ചിരുന്നു. പുലർച്ചെ ഉണരാനുള്ള ആധുനിക സംവിധാനങ്ങൾ രൂപംപ്രാപിച്ചതോടെ ആ ഉണർത്തുപാട്ടുകളും ഇല്ലാതായി. എങ്കിലും ഈ പാട്ടുകൾ പാടി അന്നംതേടുന്ന നിരവധിപേർ കർണാടക, ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ പലഭാഗങ്ങളിലായി ഇന്നുമുണ്ട്. കർണാടക ഉള്ളാളം സ്വദേശികളായ അബ്ദുൽ കരീം, മുഹമ്മദ്, ആന്ധ്രാ സ്വദേശികളായ ബാഷ, തമിഴ്‌നാട് നാഗൂർ സ്വദേശി മുസ്തഫ... അങ്ങനെ നീളുന്നു അവരുടെ പേരുകൾ... 'ഇടയത്താഴം കഴിക്കാൻ സമയമായി, ഇനി ഉണർന്നുകൊള്ളൂ എന്ന് വിളിച്ചറിയിക്കാൻ അറബനമുട്ടിന്റെ താളാത്മകതയിൽ അറബിഭക്തിഗാനങ്ങൾ പാടി വിശ്വാസികളുടെ വീടുവീടാന്തരം രാത്രിയുടെ യാമങ്ങളിൽ കയറിയിറങ്ങിയിരുന്ന പിതാവ് അബ്ദുൽ ഹുസൈൻ കാണിച്ചുതന്ന വഴിയിലൂടെ നാലുപതിറ്റാണ്ടായി സഞ്ചരിക്കുകയാണ് അബ്ദുൽ കരീം, ഇന്നും.
ഇന്ത്യയിലെല്ലാം ചുറ്റി സഞ്ചരിച്ചിട്ടുള്ള ഉള്ളാളം സൂറത്ത്കൽ സ്വദേശിയായ ഈ 57കാരൻ ഇപ്പോൾ പകൽപാട്ടിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോകം ഒരുപാട് പുരോഗമിച്ചെന്നും ആധുനിക സംവിധാനങ്ങൾ നിരവധിയുള്ള കാലത്ത് വീടുകൾ കയറിയിറങ്ങി രാത്രിയിൽ പാട്ടുപാടി ഉണർത്തേണ്ട ആവശ്യംതന്നെ ഇല്ലെന്നുമാണ് കരീം പറയുന്നത്. ഇപ്പോൾ കോഴിക്കോട്്, മലപ്പുറം, ആലപ്പുഴ, പത്തംതിട്ട, കോട്ടയം ജില്ലകളിലാണ്് പരമ്പരാഗത രീതിയിൽ വീടുകളിൽ അറബനമുട്ടുമായി പാട്ടുംപാടി പോകാറുള്ളത്. എല്ലായിടവും നല്ല പ്രതികരണമാണ് വിശ്വാസികളിൽനിന്ന് ലഭിക്കുന്നത്. ചില വീടുകളിൽ എത്തിയാൽ അവർ അറബനയിൽ മുട്ടി ഭക്തിപാട്ടുകൾ ഏറെനേരം പാടിക്കും. നബിചരിതങ്ങളും മുഹിയിദ്ദീൻ ശൈഖിന്റെ അപദാനങ്ങൾ കേൾക്കാനുമാണ് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുക. മടങ്ങുമ്പോൾ മിക്കവീടുകളിൽനിന്നും ഭക്ഷണവും പണവും ലഭിക്കും- അദ്ദേഹം പറഞ്ഞു.


മു​ഹ​മ്മ​ദും ബാ​ഷ​യും


54കാരനായ മുഹമ്മദും ബാഷയും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന അറബനയിൽ വിരലുകൾ പായിച്ചു താളാത്മകതയിൽ ഭക്തിപാട്ടുകൾ പാടി വീടുകളിൽ നിന്ന് വീടുകളിലേക്കു ചുവടുകൾ പായിക്കാൻ തുടങ്ങിയിട്ടും നാലു പതിറ്റാണ്ടുകളായി. അനന്തമായ അവരുടെ യാത്ര ഇന്ത്യയിലൊട്ടാകെയും കടന്നെത്തി. ആ യാത്രയിൽ സ്‌നേഹമുള്ളവരെയും വിദ്വേഷം പരത്തുന്നവരെയുമൊക്കെ അവർ കണ്ടുമുട്ടി. ചിലർ തുണികൾ നൽകും. ചിലർ പണം നൽകും. ചിലർ ഭക്ഷണവും. ചിലർക്കു നൽകാൻ പുഞ്ചിരി മാത്രം. ചിലർക്കു പുച്ഛവും. എല്ലാം അവർ സന്തോഷത്തോടെ സ്വീകരിക്കും. മാസങ്ങൾ കൂടുമ്പോൾ വീട്ടിലേക്കു പോകും. മക്കളെ പഠിപ്പിക്കണം, ചികിത്സിക്കണം, വിവാഹം കഴിച്ചു കൊടുക്കണം, വീടുവയ്ക്കണം.... അങ്ങനെ ഒത്തിരികാര്യങ്ങൾ ചെയ്തുതീർക്കാനുണ്ടെന്ന് അവർ പറയുമ്പോൾ മുഖത്തു കടുത്ത നിരാശ മാത്രം. എന്നാൽ പിതാക്കന്മാർ തുടർന്നുവന്ന ഈ യാത്രയും ബൈത്തുപാട്ടും അവസാനിപ്പിച്ചാൽ അതു തങ്ങളുടെ പിതാക്കൻമാരോടു കാണിക്കുന്ന ക്രൂരതയാകുമെന്നാണ് അവർക്കു പറയാനുള്ളത്. ഈ യാത്രചെയ്യുന്നവരിൽ മിക്കവാറും എല്ലാവരുംതന്നെ പട്ടിണിപ്പാവങ്ങൾ. സ്വന്തമായി വീടുള്ളവർ ചുരുക്കം. ചിലർ വാടകക്കെട്ടിടത്തിൽ താമസിക്കുന്നു. മറ്റുചിലർ ചേരിയിലും. വിവാഹം, മരണം തുടങ്ങിയ ദിവസങ്ങളിൽപ്പോലും നാട്ടിലെത്താൻ കഴിയാത്ത ഹതഭാഗ്യരാണ് ഇവരിലധികവും.


എല്ലുംതോലുമായി ജീവിതം തള്ളിനീക്കുന്ന ഇവരോട് ഈ യാത്ര അവസാനിപ്പിച്ചു മറ്റു തൊഴിലിനു പോകാമല്ലോ എന്നുപറഞ്ഞാൽ 'പറ്റില്ല, ഇതു പരമ്പരാഗതമായി പിതാക്കന്മാർ തങ്ങൾക്കു നൽകിയ തൊഴിലാണ്. ഇതു ദീനിന്റെ ഭാഗമാണ്. അതു നിർത്താനാവില്ല' എന്ന നിഷ്‌കളങ്കമായ ഉത്തരമാകും അവർ നൽകുക. അതേസമയം അറബനമുട്ടിന്റെ പ്രഭവകേന്ദ്രമായ കേരളത്തിൽനിന്ന് ഇത് അന്യംനിന്നു പോകുന്നോ എന്ന സംശയം അവർ പ്രകടിപ്പിക്കുമ്പോഴും ഒരുവീട്ടിൽനിന്ന് അടുത്തവീട്ടിലേക്കു അറബനയിൽ വിരലുകൾ പായിച്ച് അവർ താളം പിടിക്കുമ്പോഴും അവരുടെ നാവിൽനിന്ന് നബിയെ പ്രകീർത്തിച്ചുകൊണ്ടുള്ള ഭക്തിസാന്ദ്രമായ പാട്ടുകൾ ഉയർന്നുപൊങ്ങുന്നതു കേൾക്കാം. എന്നാൽ, അറബനയിൽ മുട്ടി നബിയെ പ്രകീർത്തിച്ചുകൊണ്ടുള്ള പാട്ടുകൾപാടി നഗരവീഥികളിലൂടെ കൂട്ടമായി നീങ്ങുന്ന അന്ധൻമാരെയും അല്ലാത്തവരെയും മുംൈബ, കൊൽക്കത്ത, ഡൽഹി, മൊറാദാബാദ് തുടങ്ങിയ നഗരങ്ങളിൽ ഇടക്കിടയ്ക്കിടെ കാണാറുണ്ട്. ജീവിത മാർഗത്തിന്റെ ഭാഗമായിട്ടാണു പലപ്പോഴും വംശീയാധിഷേപത്തിന് ഇരയാകേണ്ടിവരുന്ന ഈ പട്ടിണിപ്പാവങ്ങളും ഇങ്ങനെ പാട്ടുകൾപാടി യാചിക്കുന്നത്.


ദ​ഫും അ​റ​ബ​ന​യും


കാഴ്ചയിൽ സാമ്യമുണ്ടെങ്കിലും ദഫും അറബനയും തമ്മിൽ വ്യത്യാസമുണ്ട്. ഒരുചാൺ വ്യാസത്തിൽ മരക്കുറ്റികൾ വൃത്താകൃതിയിൽ കുഴച്ചെടുത്ത് അതിന്റെ ഒരറ്റത്ത് ആട്ടിൻതോലോ ഉടുമ്പിൻതോലോ ശുദ്ധീകരിച്ച് രോമങ്ങൾ കളഞ്ഞു വലിച്ചുകെട്ടി ഉണ്ടാക്കുന്ന ഉപകരണമാണ് ദഫ്. ഈജിപ്തിലാണ് ഇതിന്റെ തുടക്കമെന്നാണു പറയപ്പെടുന്നത്. മുസ്തദീറുൽ അദ്‌റാസ്, മുസ്തദീറുൽ ബസീത്ത്, മുസ്തദീറുൽ ജലാലിൻ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കുറുദുകളാണ് ഇതിനെ ദഫ് എന്നു വിളിച്ചുതുടങ്ങിയത്. എന്നാൽ അറബനക്കു മാട്ടിൻതോലാണ് ഉപയോഗിക്കുക. ഗോത്രവർഗങ്ങളുടെ പരമ്പരാഗത സംഗീത കലാരൂപമാണ് അറബനമുട്ട്. തുകൽ ഊരക്കിട്ട് രോമം കളഞ്ഞ് വെള്ളത്തിലിട്ടു കുതിർത്ത് മുറിച്ചെടുത്താണ് അറബന ഉണ്ടാക്കുന്നത്. ഇതിനായി പ്രധാനമായും ചെമ്പകത്തിന്റെ തടിയാണ് ഉപയോഗിക്കുക. ദഫിനേക്കാൾ അൽപം വ്യാസമുള്ളതും ചുറ്റും ചിലമ്പുകൾ കെട്ടിയിട്ടുള്ളതുമാണ് അറബന. ഇതിനു ചൂടേറ്റാൽ കൂടുതൽ ശബ്ദമുണ്ടാകും. ആദ്യകാലത്ത് ചതുരാകൃതിയിലുള്ളതായിരുന്നു അറബന. പിത്തളത്താറുകൊണ്ട് ചുറ്റിക്കെട്ടിയതിനാൽ അറബന ചൂടാക്കിയാണ് ശ്രുതി വരുത്തുന്നത്. പ്രവാചകന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് തുടങ്ങുന്ന അറബനപാട്ടുകൾ കുറഞ്ഞത് പത്തുപേർ പരസ്പരം മുഖത്തോടുമുഖം നോക്കിയാണ് പാടുക. ഉസ്താദ് (ഗുരു) പാട്ടുകൾ ചൊല്ലിക്കൊടുക്കും. അതേസമയം മറ്റുള്ളവർ വിവിധ മെയ്‌വഴക്കത്തോടെ ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞും ചെരിഞ്ഞുമൊക്കൊണ് ഇതു ചൊല്ലുന്നത്. വെള്ള ഷർട്ട് ,വെള്ള മുണ്ട്, പ്രത്യേക രീതിയിലുള്ള വെള്ള തലയിൽകെട്ട് ഇവയെല്ലാം ഇതിന് ആവശ്യമാണ്. പാട്ട് പകുതിയാകുന്നതോടെ താളം മുറുകുകയും പാട്ട് അതിനനുസരിച്ച് ഉച്ചത്തിലാകുകയും ചെയ്യും. ഉസ്താദ് സീ എന്നൊരു ശബ്ദം പുറപ്പെടുവിക്കുമ്പോൾ ആരംഭിക്കുന്ന പാട്ട് ഉസ്താദിന്റെ കൈയിലുള്ള വടികൊണ്ട് നിലത്തടിക്കുന്നതോടെ അവസാനിക്കും. കാഴ്ചയേക്കാൾ ശ്രവണത്തിനാണ് അറബനമുട്ടിനു പ്രാധാന്യം. എന്നാൽ ഇതെല്ലാം അറബന മത്സരവേദികളിലെ അതിന്റെ പൊതുതത്വങ്ങൾ മാത്രമാണ്.
പിതാക്കന്മാർ കാട്ടിത്തന്ന പാതയിൽനിന്ന് വ്യതിചലിക്കാൻ ആഗ്രഹിക്കാതെ അറബനയിൽമുട്ടി അന്നം തേടുന്ന നാടോടികൾക്ക് ഈ നിബന്ധനയൊന്നും ബാധകമല്ലല്ലോ? കാരണം അവർ സമ്മാനങ്ങൾക്കായി മത്സരിക്കുകയല്ല. ജീവിത മത്സരത്തിനായി പരപ്രേരണയില്ലാതെ അറബനിൽ മുട്ടി തനിയെ പാടുകയാണ്.... സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം...



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  10 days ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  10 days ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  10 days ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  10 days ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  10 days ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  10 days ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  10 days ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  10 days ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  10 days ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  10 days ago