HOME
DETAILS

ശിവശങ്കറിന് പിന്നാലെ സ്വപ്‌നയും ആത്മകഥയെഴുതി; 'ചതിയുടെ പത്മവ്യൂഹം' താൻ ശിവന്റെ പാർവതിയായിരുന്നുവെന്ന് വെളിപ്പെടുത്തൽ

  
backup
October 11 2022 | 03:10 AM

%e0%b4%b6%e0%b4%bf%e0%b4%b5%e0%b4%b6%e0%b4%99%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%b2%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%b5


പ്രത്യേക ലേഖകൻ
തിരുവനന്തപുരം• മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ അശ്വത്ഥമാവ് വെറും ഒരു ആന എന്ന ആത്മകഥയ്ക്ക് പിന്നാലെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആത്മകഥയും വരുന്നു. ചതിയുടെ പത്മവ്യൂഹം എന്നു പേരിട്ടിരിക്കുന്ന പുസ്തകം തൃശൂർ കറന്റ് ബുക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. ശിവശങ്കറിനെ കുരുക്കുന്ന നിർണായക വെളിപ്പെടുത്തലുകളാണ് സ്വപ്‌ന ആത്മകഥയിലൂടെ നടത്തിയിരിക്കുന്നത്.


ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തിൽവച്ച് ശിവശങ്കർ തന്റെ കഴുത്തിൽ താലികെട്ടി നെറുകയിൽ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്ന് പറഞ്ഞുവെന്നും സ്വപ്ന ആത്മകഥയിൽ പറയുന്നു. ഔദ്യോഗിക യാത്രയെന്ന നിലയിൽ തമിഴ്‌നാട്ടിൽ പോയപ്പോഴായിരുന്നു ഇത്. താൻ ശിവശങ്കറിന്റെ പാർവതിയായിരുന്നു. അറസ്റ്റിലായതിനുശേഷം ആദ്യമായി എൻ.ഐ.എ ഓഫിസിൽ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടിൽ താലി ഉണ്ടായിരുന്നുവെന്നും സ്വപ്ന പറയുന്നു.


മുൻ മന്ത്രി ലൈംഗിക താൽപര്യത്തോടെ സമീപിച്ചതിനെക്കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്. മുൻ മന്ത്രിയും കോൺസുലേറ്റിലെ സ്ഥിരം സന്ദർശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണ് തന്നോട് ലൈംഗിക താൽപര്യത്തോടെ ഇടപെട്ട് വാട്‌സ് ആപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്ക് ക്ഷണിച്ചത്. പലപ്രാവശ്യം ക്ഷണിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഫോൺ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു.


സ്പ്രിംഗ്ലർ ഡേറ്റ ഇടപാടിൽ മുഖ്യമന്ത്രിയുശട മകൾ വീണ കോടികൾ സമ്പാദിച്ചെന്നും ആ വിഷയത്തിൽ മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജയും ശിവശങ്കറുമായി ഏറ്റുമുട്ടൽ ഉണ്ടായെന്നും സ്വപ്‌ന പുസ്തകത്തിൽ ആരോപിക്കുന്നു.
ആത്മകഥയിൽ എം. ശിവശങ്കറിനെ കൂടാതെ മുഖ്യമന്ത്രി പിണറായി വിജയൻ, അദ്ദേഹത്തിന്റെ കുടുംബം, മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നളിനി നെറ്റോ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, മുൻ മന്ത്രി കെ.ടി ജലീൽ, ജയിൽ ഡി.ഐ.ജി അജയകുമാർ എന്നിവർക്കെതിരേയും സ്വപ്‌ന ആരോപണമുന്നയിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ സർക്കാരിനോ സർക്കാരിന്റെ പ്രതിനിധികൾക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം റെക്കോഡ് ചെയ്തത് എൽ.ഡി.എഫിന് തുടർഭരണം ഉണ്ടാവാനായിരുന്നു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ.


ഭരണം മാറിയാൽ കേസന്വേഷണത്തിന്റെ രീതി മാറുമെന്നും തന്നെ രക്ഷിക്കാൻ ആരുമുണ്ടാകില്ലെന്നും വിശ്വസിപ്പിച്ചാണ് ഓഡിയോ റെക്കോഡ് ചെയ്തത്. മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ പറയാത്ത കാര്യങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago