കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കാലദേശമില്ല: മുനവറലി ശിഹാബ് തങ്ങള്‍
ഗുരുവായൂര്‍: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കാലദേശങ്ങള്‍ തടസ്സമാകരുതെന്ന് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ശിഹാബ് തങ്ങള്‍ രാജ്യാന്തര റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഗുരുവായൂരില്‍ ഉദ്ഘാടാനം ചെയ്തു സംസാരിക്കുകയായിരുന്നു മുനവറലി ശിഹാബ് തങ്ങള്‍.
മതമോ ദേശമോ നോക്കാതെ അര്‍ഹിക്കുന്നവന് സഹായമെത്തുകയെന്നതാവണം ജീവകാരുണ്യ സംഘടനകളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഗതിമന്ദിരത്തിലേക്ക് ശിഹാബ് തങ്ങള്‍ റിലീഫ് സെല്‍ നല്‍കുന്ന വാട്ടര്‍ പ്യൂരിഫെയറിന്റെ ഉദ്ഘാടനവും അന്തേവാസികള്‍ക്കുള്ള കിറ്റുകളുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു.
യോഗത്തില്‍ മുസ്‌ലീം ലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് റഷീദ് അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷൈലജ ദേവന്‍, കൗണ്‍സിലര്‍ റഷീദ് കുന്നിക്കല്‍, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി കമറുദ്ദീന്‍, നഗരസഭ സെക്രട്ടറി രഘുരാമന്‍, കെ.പി ഉദയന്‍, അബ്ദുറഹിമാന്‍ മേല്‍മുറി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."