HOME
DETAILS

ശ്രീദേവി, സിദ്ധൻ, ഏജന്റ്... ഷാഫിയുടേത് ക്രൂരതയുടെ വേഷപ്പകർച്ചകൾ

  
backup
October 12 2022 | 02:10 AM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%a6%e0%b5%87%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%a7%e0%b5%bb-%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b7


കൊച്ചി • കൊച്ചിയിൽ നിന്നു സ്ത്രീകളെ കടത്തിക്കൊണ്ടുപോയി നരബലി നടത്തിയ കേസിലെ പ്രധാനപ്രതി ഷാഫിയുടേത് ക്രൂരതയുടെ വേഷപ്പകർച്ചകൾ. ഒരേസമയം ശ്രീദേവിയായും സിദ്ധനായും ഏജന്റായും എത്തുന്നത് ഷാഫിയെന്ന കൊടുംക്രിമിനലായിരുന്നു. സമൂഹമാധ്യമങ്ങളിൽ ശ്രീദേവിയായ ഷാഫി, ഭഗവത് സിങ്ങുമായി പരിചയപ്പെട്ട്, ആഭിചാരക്രിയക്കായി സിദ്ധനെ പരിചയപ്പെടുത്തുന്നു. സിദ്ധന്റെ വേഷത്തിലെത്തുന്നതും നരബലിക്കായി ഏജന്റായി എത്തുന്നതും ഷാഫിയാണ്.
ലഹരിക്ക് അടിമയും സ്ഥിരം ഗുരുതരകുറ്റവാളിയുമായ ഷാഫി ലഹരിക്കച്ചവടത്തിലെ പ്രധാന ഏജന്റുകൂടിയാണ്. ഇടുക്കി സ്വദേശിയാണെങ്കിലും വിവിധ സ്ഥലങ്ങളിൽ മാറിമാറിയാണ് താമസിച്ചിരുന്നത്. അഞ്ച് വർഷത്തിനിടെ പെരുമ്പാവൂരിലെ മൂന്നിടങ്ങളിലായാണ് താമസിച്ചത്. അക്കാലത്ത് ഭാരവാഹന ഡ്രൈവറായും സർവിസ് സെന്റർ ജീവനക്കാരനായും ജോലി ചെയ്ത ഇയാൾ, ഭാര്യക്കും രണ്ട് പെൺമക്കളോടൊപ്പവുമാണ് കഴിഞ്ഞിരുന്നത്.


പിന്നീട് ചെമ്പറക്കിയിൽ താമസിക്കുന്നതിനിടെയാണ് കോലഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലാകുന്നത്. ഈ കേസിന് ശേഷം വീണ്ടും താമസം മാറി. ഇതിനിടെ പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ വീണ്ടും തട്ടിപ്പുകളും ലഹരിക്കച്ചവടവും സജീവമാക്കി.നിലവിൽ എറണാകുളം ഗാന്ധിനഗറിലാണ് താമസം. വീടില്ലെങ്കിലും സ്വന്തമായി ജീപ്പും ബസും ഇയാൾക്കുണ്ട്. കൂടാതെ ഷേണായിസ് ജങ്ഷനിലും വടുതലയിലും ഹോട്ടലുകളും നടത്തുന്നു.


ഇതിന്റെ മറവിൽ ലഹരി വിൽപ്പനയും നടത്തി വരുന്നതായി പൊലിസ് പറഞ്ഞു. കളമശേരിയിൽ യുവതിയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലും ഷാഫി പ്രതിയാണ്. വീടിനടുത്തും വ്യാപാരസ്ഥാപനത്തിനടുത്തുമുളളവരുമായി തർക്കവും പതിവാണെന്ന് സമീപവാസികൾ പറയുന്നു. നരബലി കേസിൽ ശ്രീദേവിയായും സിദ്ധനായും ഏജന്റായും ആൾമാറാട്ടം നടത്തി ദമ്പതികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുക്കാനുളള നീക്കമാണ് രണ്ട് സ്ത്രീകളുടെ ക്രൂരകൊലപാതകത്തിൽ കലാശിച്ചത്. ഓരോ കുറ്റകൃത്യങ്ങൾക്ക് ശേഷവും സ്ഥലം മാറി താമസിക്കുന്ന രീതിയാണ് ഷാഫി അവലംബിക്കുന്നത്.


പെരുമ്പാവൂരിൽ താമസിക്കുന്നതിനിടെ ആധാർ കാർഡ് എടുത്തതിനാൽ പെരുമ്പാവൂർ വിലാസമാണ് ഔദ്യോഗികമായി നൽകുന്നത്.
മുഴുവൻ ഗുണ്ടകളേയും സ്ഥിരം പ്രതികളേയും കാപ്പ ചുമത്തുന്നതിൽനിന്ന് ഷാഫി രക്ഷപ്പെടുന്നതും ഈ സ്ഥലംമാറ്റമാണ്.നരബലി പുറംലോകമറിഞ്ഞശേഷം വളരെ വൈകിയാണ് ഷാഫിയുടെ ക്രിമിനൽ പശ്ചാത്തലം പോലും പൊലിസ് അറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ വിസ ഗ്രേസ് പിരീഡ്; തൊഴില്‍ വിസ റദ്ദാക്കിയതിനു ശേഷം എത്ര കാലം യുഎഇയില്‍ താമസിക്കാം

uae
  •  a month ago
No Image

ഇന്‍സ്റ്റഗ്രാമില്‍ ഇനി കുട്ടിക്കളി വേണ്ട; എല്ലാം അറിയേണ്ടവര്‍ അറിയും 

Tech
  •  a month ago
No Image

തൃശൂരില്‍ ജീവനക്കാരെ ബന്ദിയാക്കി പട്ടാപ്പകല്‍ ബാങ്ക് കൊള്ള; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  a month ago
No Image

36 വര്‍ഷം സ്ത്രീയായി ജീവിക്കുന്ന പുരുഷന്‍; കാരണമോ വിചിത്രം...   

National
  •  a month ago
No Image

ആ സമയമാവുമ്പോൾ റൊണാൾഡോ ഫുട്ബോളിൽ നിന്നും വിരമിക്കും: റാഫേൽ വരാനെ

Football
  •  a month ago
No Image

വയനാട് പുനരധിവാസം; 529.50  കോടി വായ്പ അനുവദിച്ച് കേന്ദ്രം

Kerala
  •  a month ago
No Image

നിങ്ങൾക്കറിയാമോ കാൻസർ രോ​ഗികൾക്ക് ആംബുലൻസ് വാടകയിൽ ഇളവുണ്ട്...; നിരക്കുകളും മറ്റ് ആനുകൂല്യങ്ങളും അറിയാം

Kerala
  •  a month ago
No Image

സ്വർണവില ഇന്നും കൂടി; ഇതെന്തു പോക്കാണെന്റെ പൊന്നേ...

Business
  •  a month ago
No Image

അവനെ ഒരിക്കലും കൊൽക്കത്ത ക്യാപ്റ്റനാക്കില്ല: മുൻ ഇന്ത്യൻ താരം 

Cricket
  •  a month ago
No Image

പുതുതായി ടീമിലെത്തിയവൻ ചില്ലറക്കാരനല്ല; റൊണാൾഡോയും സംഘവും കുതിക്കുന്നു

Football
  •  a month ago