HOME
DETAILS

ലോകകപ്പിലെ വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി

  
backup
September 22, 2023 | 4:12 PM

worldcup-icc-money-indi

ലോകകപ്പിലെ വിജയികള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി

ഇന്ത്യയില്‍ വച്ചുനടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിജയികള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ച് ഐ.സി.സി. ആകെ 10 മില്യണ്‍ ഡോളറാണ് ( 85 കോടി) ലോകകപ്പില്‍ ഐ.സി.സി സമ്മാനത്തുകയായി നല്‍കുന്നത്. ലോകകപ്പ് ജേതാക്കള്‍ക്ക് നാല് മില്യണ്‍ ഡോളര്‍ (ഏകദേശം 33 കോടി രൂപ) ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 16 കോടിയാണ് ലഭിക്കുക.

ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മത്സരം വിജയിക്കുമ്പോഴും ടീമുകള്‍ക്ക് 33 ലക്ഷം രൂപ വീതം ലഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താവുന്ന ടീമുകള്‍ക്ക് 83 ലക്ഷം രൂപ വീതം നല്‍കും. സെമിയില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് ആറ് കോടി 63 ലക്ഷം രൂപയാണ് ലഭിക്കുക. 2025 ല്‍ നടക്കുന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിലും സമ്മാനത്തുക ഇതിന് സമാനമായിരിക്കും.

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഒക്ടോബര്‍ അഞ്ചു മുതല്‍ നവംബര്‍ 19 വരെയാണ് അരങ്ങേറുക. അഹമ്മദാബാദില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിനെ നേരിടും. ഒക്ടോബര്‍ എട്ടിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. എതിരാളികള്‍ കരുത്തരായ ആസ്‌ട്രേലിയ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  3 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago