യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാഗവത്
ന്യൂഡല്‍ഹി: ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവാക്കളുടെ പ്രതിഷേധം നടക്കുന്നതിനിടയില്‍ പരോഷ പിന്‍തുണയുമായി ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. പുതിയ തലമുറയുടെ യുക്തിസഹമായ ചിന്താഗതിയെയും ചോദ്യം ചോദിക്കാനുള്ള പ്രവണതയെയും ഉള്‍ക്കൊള്ളാന്‍ പഴയരീതികള്‍ മാറ്റണമെന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. അന്ധമായി അനുസരിപ്പിക്കാന്‍ ശ്രമിക്കുന്നതിന് പകരം തുറന്ന സംവാദത്തിലൂടെയും ചര്‍ച്ചകളിലൂടെയും യുവാക്കളുമായി സമവായത്തിലെത്താന്‍ കുടുംബങ്ങളും സമൂഹവും തയ്യാറാകണം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മോഹന്‍ ഭാഗവതിന്റെ വാക്കുകള്‍
ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ അത് അനുസരണയുടെ കാലമായിരുന്നു. ഇപ്പോള്‍ അങ്ങനെയല്ല. പുതിയ തലമുറ ചോദ്യങ്ങള്‍ ചോദിക്കുന്നു. നമ്മള്‍ അവര്‍ക്ക് കാര്യങ്ങള്‍ യുക്തിസഹമായി വിശദീകരിച്ചു കൊടുക്കണം. നമ്മള്‍ അവര്‍ക്ക് ഒരുപാട് സ്നേഹം നല്‍കണം. നമ്മള്‍ അവര്‍ക്കൊപ്പം സമയം ചെലവഴിക്കേണ്ടതുണ്ട്. അവരുമായി ആശയവിനിമയം നടത്തണം. ഇന്നത്തെക്കാലത്ത് കുടുംബങ്ങള്‍ക്കുള്ളില്‍ പോലും സംഭാഷണങ്ങള്‍ ഇല്ലാതായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."