HOME
DETAILS

ഐഫോൺ 15; ആദ്യ മണിക്കൂറിൽ കുടുംബത്തിനായി 11 ഫോണുകൾ സ്വന്തമാക്കിയാളെ അഭിനന്ദിച്ച് ആരാധകർ

  
backup
September 23, 2023 | 3:07 PM

11-iphone-15-owned-by-100000-dirhams

ആദ്യ മണിക്കൂറിൽ കുടുംബത്തിനായി 11 ഫോണുകൾ സ്വന്തമാക്കിയാളെ അഭിനന്ദിച്ച് ആരാധകർ

ദുബൈ: ഐഫോൺ 15 ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഫോൺ ഇൻഡസ്റ്ററിയിലും ട്രെൻഡ്. ഒരു ഫോൺ വാങ്ങാനായി ആളുകളുടെ നീണ്ട നിരയാണ് ദുബൈ മാളിൽ ഉൾപ്പെടെ കഴിഞ്ഞ ദിവസം കണ്ടത്. ഇപ്പോഴും ഐഫോണുകൾ ഒരു സ്വപ്നമായി കൊണ്ടുനടക്കുന്നവർ ഒരുപാട് ഉണ്ട്. ഇവർക്കിടയിൽ ഏറെ വ്യത്യസ്‍തനാണ് അഹമ്മദ് ബ്രിമു എന്ന ഈജിപ്ഷ്യൻ പൗരൻ. സെലിബ്രിറ്റികൾ ഉൾപ്പെടെ ഒരു ഫോൺ വാങ്ങിയത് ആഘോഷമാക്കിയപ്പോൾ ഇദ്ദേഹം വാങ്ങിയത് 11 ഫോണുകളാണ്.

അഹമ്മദ് ബ്രിമു ദുബൈ മാളിലെ ആപ്പിൾ സ്റ്റോറിലെ ആദ്യത്തെ കുറച്ച് ഷോപ്പർമാരിൽ ഒരാളായിരുന്നു. സെപ്തംബർ 15ന് റിസർവ് ചെയ്‌ത 11 ഐഫോണുകൾ എടുക്കാൻ ദിവസങ്ങൾക്ക് മുമ്പ് തന്നെ ഇദ്ദേഹം ദുബൈയിൽ എത്തിയിരുന്നു. 100,000 ദിർഹം നൽകിയാണ് 11 ഐഫോണുകൾ ഈ ഈജിപ്ഷ്യൻ പൗരൻ സ്വന്തമാക്കിയത്.

"ക്യൂവിൽ നിന്ന് രക്ഷപ്പെട്ട് സ്റ്റോറിൽ പ്രവേശിക്കാൻ എനിക്ക് വളരെയധികം സമയമെടുത്തു. ആകാംക്ഷയോടെ കാത്തിരിക്കുന്ന എന്റെ കുടുംബത്തിന് വേണ്ടി ഈ ഫോണുകളെല്ലാം ഞാൻ വാങ്ങി. ആദ്യ ദിവസം തന്നെ ഇത് സ്വന്തമാക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്." ബ്രിമു പറഞ്ഞു.

ദുബൈ മാളിലെ ആപ്പിൾ സ്റ്റോറിൽ നിന്ന് ഫോണുകൾ ശേഖരിക്കാൻ ഉസ്‌ബെക്കിസ്ഥാനിൽ നിന്ന് മൂന്ന് ബന്ധുക്കളും എത്തിയിരുന്നു. സനത് അനർബോയെവ്, അഡെൽ, അസീസ് എന്നിവരാണ് ഐഫോൺ പ്രൊ മാക്സ് 512 ജിബി വാങ്ങിച്ചത്. 200,000 ദിർഹം ചിലവഴിച്ച് 19 ഫോണുകളാണ് ഇവർ സ്വന്തമാക്കിയത്.

"സന്ദർശനത്തിനായാണ് ഞങ്ങൾ ദുബൈയിൽ വന്നത്. ലോഞ്ച് തീയതി ഇവിടെ താമസിക്കുന്ന സമയമായതിനാൽ പുതിയ മൊബൈൽ ഫോൺ റിസർവ് ചെയ്യുന്നതിൽ ഭാഗ്യം പരീക്ഷിക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതിശയകരമെന്നു പറയട്ടെ, രാവിലെ 8-10 ന് ഞങ്ങൾക്ക് ഫോൺ ലഭിച്ചു," സനത് പറഞ്ഞു.

“ഞങ്ങൾ ഉടൻ താഷ്‌കന്റിലേക്ക് പോകുകയാണ്, ഉസ്‌ബെക്കിസ്ഥാനിൽ ഐഫോൺ 15 ആദ്യമായി ലഭിക്കുന്നത് ഞങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നു,” അസീസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി സ്‌ഫോടനം:  ചുവന്ന കാറിനായി തിരച്ചില്‍ ഊര്‍ജ്ജിതം, ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

National
  •  a month ago
No Image

ഖത്തറിൽ മഴതേടിയുള്ള നമസ്കാരം നാളെ; നമസ്കാരം നടക്കുന്ന പള്ളികളുടെ ലിസ്റ്റ് പുറത്തുവിട്ട് ഔഖാഫ് മന്ത്രാലയം

qatar
  •  a month ago
No Image

ശിരോവസ്ത്ര വിലക്ക് വിവാദം: സെന്റ് റീത്താസ് സ്കൂൾ പിടിഎ പ്രസിഡന്റിന് സ്ഥാനാർത്ഥിത്വം നൽകി എൻഡിഎ

Kerala
  •  a month ago
No Image

അഞ്ച് പ്രവൃത്തി ദിനങ്ങൾ, ഏഴ് മണിക്കൂർ ജോലി; സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ തൊഴിൽ സമയം പ്രഖ്യാപിച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

കുവൈത്ത് അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം: തൃശ്ശൂർ, കൊല്ലം സ്വദേശികൾക്ക് ദാരുണാന്ത്യം

latest
  •  a month ago
No Image

ദുബൈ സയൻസ് സിറ്റിയിലും പ്രൊഡക്ഷൻ സിറ്റിയിലും ഇനി പെയ്ഡ് പാർക്കിം​ഗ്; നിരക്കുകൾ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  a month ago
No Image

'ജാതി അധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുന്നു'; കേരള സര്‍വകലാശാലയില്‍ വിസി മോഹനന്‍ കുന്നുമ്മലിനെ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

Kerala
  •  a month ago
No Image

പി.എം ശ്രീ നടപ്പിലാക്കില്ല; ഒടുവില്‍ കേന്ദ്രത്തിന് കത്തയച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ഹരിപ്പാട് സ്വദേശി സലാലയില്‍ അന്തരിച്ചു

oman
  •  a month ago
No Image

പഞ്ചായത്ത് മെമ്പറായാല്‍ 7000 രൂപ, അപ്പോ പ്രസിഡന്റിനും മേയര്‍ക്കുമോ? പ്രതിഫലം ഇങ്ങനെ..

Kerala
  •  a month ago