യുഎഇയിൽ യുവജനക്ഷേമ മന്ത്രിയാകണോ? യുവജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ്
ദുബൈ: യുഎയിലേക്ക് യുവജനക്ഷേമ മന്ത്രിയാകാന്‍ താത്പര്യമുള്ള യുവജനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് യുഎഇയുടെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. സമൂഹമാധ്യമമായ എക്‌സിലൂടെയാണ് യുവജന കാര്യം കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള യുവജനങ്ങളില്‍ നിന്നും ഷെയ്ഖ് അപേക്ഷ ക്ഷണിച്ചത്.
''യുവജനങ്ങളെ പ്രതിനിധീകരിക്കുകയും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കാണുന്ന യുവാവിനെയോ യുവതിയെയോ ആവശ്യമുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകന്‍ യുഎഇ കാബിനറ്റില്‍ യുവജന മന്ത്രിയാകും.തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് യുഎഇയെക്കുറിച്ച് അറിവുണ്ടായിരിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കുന്നതില്‍ ധീരനും ശക്തനുമായിരിക്കുക. മാതൃരാജ്യത്തെ സേവിക്കുന്നതില്‍ അഭിനിവേശമുള്ളവരായിരിക്കണം '' ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി.
യുവജന ക്ഷേമ മന്ത്രിയാകാന്‍ കഴിവുള്ളവരും സത്യസന്ധരുമായവര്‍ അവരുടെ അപേക്ഷകള്‍ കാബിനറ്റ് കാര്യ മന്ത്രാലയത്തിലേക്ക് [email protected] എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകള്‍ നാമനിര്‍ദേശം ചെയ്തവരുടെ കൂട്ടത്തില്‍ നിന്നും 2016ല്‍ യുഎഇ അയാളുടെ 22ാം വയസില്‍ ഷമ്മ ബിന്‍ത് സൊഹൈല്‍ ഫാരിസ് അല്‍ മസ്‌റൂയിയെ യുവജനകാര്യ സഹമന്ത്രിയായി തെരെഞ്ഞെടുത്തിട്ടുണ്ട്.
إلى أبنائنا الشباب والشابات في دولة الإمارات ..
— HH Sheikh Mohammed (@HHShkMohd) September 24, 2023
أبحث عن شاب أو شابة من المتميزين .. يمثلون قضايا الشباب .. وينقلون آراءهم .. ويتابعون الملفات الحكومية التي تهمهم .. ليكون وزيراً/وزيرةً للشباب معنا في حكومة الإمارات ..
نريده ملمّاً بقضايا وطنه، واعياً لواقع مجتمعه، ميدانياً في…
Content Highlights:seeks applications from youth minister role in uae cabinet
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."