HOME
DETAILS

എന്‍ ഇ ബാലകൃഷ്ണമാരാര്‍ അന്തരിച്ചു

  
backup
October 14 2022 | 17:10 PM

ne-balakrishnamarar-death445

കോഴിക്കോട്: കേരളത്തിലെ പുസ്തക പ്രസാധകരില്‍ പ്രമുഖനായ എന്‍.ഇ ബാലകൃഷ്ണ മാരാര്‍ (90, പൂര്‍ണാ പബ്ലിക്കേഷന്‍സിന്റെയും ടിബിഎസിന്റെയും ഉടമ) അന്തരിച്ചു.  പുതിയറയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മൂന്നുമണിക്ക് പുതിയപാലം ശ്മശാനത്തില്‍. 
പ്രസാധന രംഗത്ത് ഒറ്റയ്ക്ക് പൊരുതി കയറിയ സാധാരണക്കാരനായ അസാധാരണ അദ്ദേഹത്തിന് ഒക്‌ടോബര്‍ 14 നാണ് നവതി തികഞ്ഞത്.

ടി.ബി.എസ് മാരാര്‍, 'ബാലേട്ടന്‍' എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന എന്‍.ഇ ബാലകൃഷ്ണമാരാര്‍ 1932 ല്‍ കണ്ണൂരിലെ തൃശ്ശിലേരി മീത്തലെ വീട്ടില്‍ കുഞ്ഞികൃഷ്ണന്‍ മാരാരുടെയും മാധവി മാരാസ്യാരുടെയും മകനായി ജനിച്ചു. പാതിനിന്നുപോയ സ്‌കൂള്‍ പഠനത്തിന് ശേഷം പത്രവില്‍പ്പനയോടൊപ്പം പുസ്തക വില്‍പ്പനയുമായി തുടങ്ങിയതാണ് അദ്ദേഹത്തിന്റെ തൊഴില്‍ ജീവിതം. കോഴിക്കോട്ടെ പുസ്തകപ്രേമികള്‍ക്കും എഴുത്തുകാര്‍ക്കും എഴുതിത്തുടങ്ങുന്നവര്‍ക്കും ചങ്ങാതിയായി മാറിയ അദ്ദേഹം 1950 കളില്‍ വീടുകളും ഓഫീസുകളും കയറിയിറങ്ങി പുസ്തകം വിറ്റാണ് ഒടുവില്‍ വലിയ പ്രസാധകനായി മാറിയത്.

കാക്കിത്തുണി സഞ്ചിയില്‍ പുസ്തകങ്ങള്‍ നിറച്ച് വീടുകളിലും ലോഡ്ജുകളിലും തെരുവുകളിലും വിറ്റാണ് തുടങ്ങി. പിന്നീട് സൈക്കിളിലായി പുസ്തക വില്‍പ്പന. അതോടെ ടൂറിങ് ബുക് സ്റ്റാള്‍ (ടിബിഎസ്) എന്ന പേരും സ്വീകരിച്ചു. 1958ല്‍ മിഠായിത്തെരുവിലെ ഒറ്റമുറി പീടികയില്‍ ടിബിഎസ് പുസ്തകശാല സ്ഥാപിച്ചതോടെയാണ് മലയാള പുസ്തക പ്രസാധന രംഗത്തെ അതികായരില്‍ ഒരാളയുള്ള വളര്‍ച്ചയ്ക്ക് ഗതിവേഗം വന്നത്.

1966ല്‍ പൂര്‍ണ പബ്ലിക്കേഷന്‍സ് ആരംഭിച്ചു. കോഴിക്കോടിന്റെ സാംസ്‌കാരികസാഹിത്യ മേഖലയില്‍ അനിവാര്യനായി മാറിയ അദ്ദേഹം ഭാരതീയ വികാസ് പരിഷത്തിന്റെ പ്രസിഡന്റായിരുന്നു ദീര്‍ഘകാലം. വ്യാപാരി വ്യവസായി സംഘിന്റെ സ്ഥാപക ജില്ലാ രക്ഷാധികാരിയായിരുന്നു. സരോജമാണ് ഭാര്യ. മക്കള്‍: മനോഹര്‍, ഡോ. അനിത. മരുമക്കള്‍: പ്രിയ, ഡോ. സേതുമാധവന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖഫ് ഭേദഗതി ബില്‍: പ്രതിഷേധങ്ങള്‍ക്കിടെ ജെ.പി.സി റിപ്പോര്‍ട്ടിന് രാജ്യസഭയുടെ അംഗീകാരം; റിപ്പോര്‍ട്ട് ജനാധിപത്യ വിരുദ്ധം, തള്ളിക്കളയണമെന്ന് ഖാര്‍ഗെ

National
  •  17 days ago
No Image

അബ്ശിർ പ്ലാറ്റ്ഫോമിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി സഊദി അറേബ്യ

Saudi-arabia
  •  17 days ago
No Image

വീണ്ടും അർജന്റീന-ബ്രസീൽ പോരാട്ടം; ആവേശത്തിൽ ഫുട്ബോൾ ലോകം

Football
  •  17 days ago
No Image

ധോണിയേയും കോഹ്‍ലിയെയും ഒരുമിച്ച് മറികടന്നു; ക്യാപ്റ്റൻസിയിൽ ഒന്നാമനായി ഹിറ്റ്മാൻ

Cricket
  •  17 days ago
No Image

ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടു വയസുകാരിയുടെ മാതാവിനെ പൊലിസുകാരന്‍ പീഡിപ്പിച്ചെന്ന് പരാതി; കേസെടുത്തു

Kerala
  •  17 days ago
No Image

 ഇന്നലെ ബുക്കു ചെയ്തവർക്കും വാങ്ങിയവർക്കും ആശ്വാസം; സ്വർണവില ഇന്ന് വീണ്ടും കൂടി 

Business
  •  17 days ago
No Image

എതിരാളികളുടെ തട്ടകത്തിലും റെക്കോർഡ് വേട്ട; ചരിത്രത്തിൽ വീണ്ടും ഒന്നാമനായി സലാഹ്

Football
  •  17 days ago
No Image

നിയമവിരുദ്ധ ബിസിനസിൽ ഏർപ്പെടുന്ന പ്രവാസികളെ ലക്ഷ്യമിട്ട് പുതിയ നിയമവുമായി കുവൈത്ത്

Kuwait
  •  17 days ago
No Image

​ഗസ്സ വീണ്ടും യുദ്ധത്തിലേക്ക്?; റിസർവ് സൈന്യത്തെ വിളിച്ച് ഇസ്റാഈൽ

International
  •  17 days ago
No Image

'പലരും റോഡിലൂടെ നടക്കുന്നത് മൊബൈല്‍ഫോണില്‍ സംസാരിച്ച്, ഇവര്‍ക്കെതിരെ പിഴ ഈടാക്കണം': കെ.ബി ഗണേഷ്‌കുമാര്‍

Kerala
  •  17 days ago