HOME
DETAILS

ഉത്സവങ്ങൾ എന്തിന്?

  
backup
August 03 2021 | 16:08 PM

464564531231231

#ഹിലാൽ ഹസ്സൻ

മുന്നറിയിപ്പ്: കൊവിഡാനന്തര പരിഗണയിലേക്കായി മാത്രം.

നമ്മുടെ കൊച്ചു ഗ്രാമങ്ങൾ മുതൽ ലോകത്തിലെ ഓരോ കോണിലും വിവിധ തരം ഉത്സവങ്ങൾ ആഘോഷിക്കപ്പെടുന്നുണ്ട്. കലാ, കായിക, കാർഷിക, സംഗീത, സാഹിത്യ, ആത്മീയ മേഖലകളിലുമായി ബന്ധപ്പെട്ടു ചെറുതും വലുതുമായി, പ്രത്യേക ദിവസത്തിലോ കറച്ചധികം ദിവസങ്ങളിലായോ നടന്നു വരുന്നു.

നമ്മുടെ ചുറ്റും നടക്കാറുള്ള സെവൻസ് ഫുട്ബോൾ മുതൽ ലോകകപ്പ് വരെ, ഗ്രാമങ്ങളിൽ നടക്കാറുള്ള കായിക മത്സരം മുതൽ ഭൂ ഗോളത്തിലെ ഏറ്റവും വലിയ കായികോത്സവമായ ഒളിംപിക്സ് വരെ, അതുപോലെ ക്രിക്കറ്റിലായാലും മറ്റ് ഏതു ഗെയിംസ് അതിന്റെ ദേശീയ, അന്തർദേശീയ മത്സരങ്ങളിലൂടെയെല്ലാമായി സാഹോദര്യത്തിന്റേ യും സഹിഷ്ണതയുടേയും ഒരുമയുടേയും സംഘശക്തിയുടേയും ദീപം അണയാതെ നാം സൂക്ഷിക്കുകയാണ്.

ചെറുതും വലുതുമായ സംഗീതോത്സവങ്ങൾ, അതു നൽകുന്ന അനിർവചനീയമായ അനുഭൂതി, യുവജനോത്സവങ്ങളിൽ വിരിയുന്ന കലാ പ്രതിഭകൾ, ഭാവിയിലേക്കുള്ള വാഗ്ദാനങ്ങൾ. ചിത്രകല പ്രദർശനത്തിലൊക്കെ കാണുന്ന അവർണ്ണനീയമായ, വർണ്ണങ്ങളിലെ ഭാവനാ തലങ്ങൾ. ബിനാലെകൾ.
അന്തരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലൂടെ ലോക സ്പന്ദനങ്ങൾ, സംസ്കാരങ്ങൾ, പ്രതിഭാധനരായ സംവിധായകരുടെ സിനിമകളിലൂടെ കാണാനും ആസ്വാദനത്തിന്റെ അതിരുകൾ ഭേദിക്കാനും സാധ്യമാകുന്നു.


ലിറ്ററലി ഫെസ്റ്റിവലുകളിൽ, പുസ്തകോത്സവങ്ങളിൽ സജീവമായി കൊണ്ടിരിക്കുന്ന യുവത്വം, സാഹിത്യകാരന്മാരുടെ സാന്നിദ്ധ്യം,
പ്രഭാഷണങ്ങളിലൂടെ ലഭിക്കുന്ന പുതു ബോധ്യങ്ങൾ ഇത്തരം വിവിധ തല ആസ്വാദനങ്ങൾ ലഭ്യമാകുന്നു.

വിശ്വാസവുമായി ബന്ധപ്പെട്ട ഉത്സവങ്ങളിൽ അന്ധവിശ്വാസങ്ങളുടെ അതിപ്രസരത്തിൽ നിന്നു കാലാനുസൃതമായി ഉള്ള മാറ്റത്തിനു ശ്രമിക്കേണ്ടതാണ്. അതിന്റെ പാവനത്വവും സൗന്ദര്യവും നില നിർത്തി സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേ യും സന്ദേശം നൽ കുന്ന രീതിയിൽ ആഘോഷിക്കപ്പെടണം.

ഫെസ്റ്റിവൽ ടൂറിസം നമ്മൾ ഗൗരവമായി കാണേണ്ടുന്ന മേഖലയാണ്. ഈ മേഘലയിൽ നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്. കേരളത്തിലെ എല്ലാ ഉത്സവങ്ങളുടേയും സമയവിവരപ്പട്ടിക നിർണ്ണയിക്കുകയും അതു മുൻകൂട്ടി പരസ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്. ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലോകോത്തര നിലവാരത്തിൽ സജ്ജമാക്കേണ്ടതുണ്ട്.


നമുക്ക് പരിചിതമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ,1996 ൽ തുടങ്ങിയപ്പോൾ ഒരു മാസം നീണ്ടു നിന്ന ഫെസ്റ്റിവലിൽ പതിനഞ്ചു ലക്ഷം ടൂറിസ്റ്റുകൾ ഏകദേശം 500 മില്ല്യൻ ഡോളറാണ് ചിലവഴിച്ചത്. 2019 ആകുമ്പോഴേക്കും ദുബായിയുടെ പ്രധാന വരുമാന മാർഗ്ഗത്തിലൊന്നായി ത്തീർന്നിരിക്കുകയാണ്.

ഇത്തരം ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതിനു ആപേക്ഷികമായി സാമ്പത്തിക ബാധ്യതകൾ ഉണ്ട്. ഉത്സവങ്ങൾ സംഘടിപ്പിക്കുന്നതിൽ ഒരു വരുമാന മാർഗ്ഗം വ്യവസ്ഥാപിതമായി നടന്നുവരുന്നുണ്ട്. എറ്റവും താഴെ തട്ടി ലുള്ള ഗ്രാമങ്ങളിൽപ്പോലും ഉത്സവത്തോടനുബന്ധിച്ചു ഒരു മാർക്കറ്റ് ഉണ്ടാകും, .അവിടെയുള്ള സ്റ്റാളുകളിൽ നിന്നുള്ള വാടക, മറ്റു വിനോദങ്ങളിൽ നിന്നുള്ള നികുതി, അനുബന്ധ മേഘലയിൽ നിന്നുള്ള പിരിവുകൾ എന്നിവയിൽ നിന്നുള്ള വരുമാനം ചിലവു കഴിച്ചു മിച്ചമായി വരാറുണ്ട്.അതു ലോകമാകെയുള്ള ഒരു ബിസിനസ്സ് മോഡലാണ്. ഗ്രാമങ്ങളിലാണെങ്കിലും രാഷ്ട്രങ്ങളിലിലാണെങ്കിലും ആനുപാതികമായി ലഭിക്കുന്നുണ്ട്. പ്രത്യക്ഷമായ ലാഭത്തിനു പുറമേ നമ്മുടെ സംസ്ഥാനം ആഗോളാടിസ്ഥാനത്തിൽ ബ്രാന്റ് ചെയ്യപ്പെടുന്നു.

ഉത്സവങ്ങളോടനുബദ്ധമായി പ്രത്യക്ഷമായും പരോക്ഷമായും ധാരാളം തൊഴിലവസരങ്ങൾ ഉടലെടുക്കും. ഒരുപാടു പേർ സമ്മേളിക്കുന്ന ഇടങ്ങളാകമ്പോൾ ഉണ്ടയേക്കാവുന്ന പരിസര മലിനീകരണം, അന്തരീക്ഷ മലിനീകരണം എന്നീ പ്രശ്നങ്ങൾ സാധ്യമാകുന്ന രീതിയിൽ ഒഴിവാക്കുവാൻ മാർഗ്ഗ നിർദേശങ്ങൾ നൽകണം. ട്രാഫിക് ക്രമാതീതമായി വരുന്നതു കണ്ടു തയ്യാറെടുപ്പകൾ നടത്തണം. സാമുഹ്യ വിരുദ്ധരുടെ സാന്നിദ്ധ്യമുണ്ടാകാം. ഉത്സവ സ്ഥലങ്ങളിൽ ജനങ്ങളുടെ നിർഭയത്തോടെയുള്ള ചലിക്കാൻ അനുയോജ്യമായ രീതിയിലുള്ള നിയമപാലനം ഉണ്ടാകണം.

പരമ പ്രധാനമായി ഉത്സവങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ ജനങ്ങൾക്കു ലഭിക്കുന്നതു് പ്രതീക്ഷയും പോസിറ്റീവ് എനർജിയുമാണ്. ഒരു തരം ആവർത്തന വിരസമായ നിത്യ ജീവിത രീതിയിൽ നിന്നും ഒത്തുചേരലിലേ യും പങ്കുവെക്കലിലേ യും ആസ്വാദനത്തിന്റെ പരിണിത ഫലമായി അനുഭവിക്കുന്ന സന്തോഷത്തിന്റെ നിമിഷങ്ങൾ. അതു തന്നെയായിരിക്കണമല്ലോ അന്തിമലക്ഷ്യവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago