ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയില്‍ അനുമതി
ന്യൂഡല്‍ഹി: അമേരിക്കന്‍ കമ്പനിയായ ജോണ്‍സന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഇന്ത്യന്‍ കമ്പനിയായ ബയോളജിക്കല്‍ ഇയുമായി സഹകരിച്ചാണ് ഇന്ത്യയില്‍ വാക്സിന് വിതരണത്തിനെത്തിക്കുക.
ക്ലിനിക്കല്‍ ട്രയലില്‍ വാക്സിന് സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് കണ്ടെത്തിയതായി ജോണ്സണ് ആന്‍ഡ് ജോണ്‍സ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ വാക്സിന് 85 ശതമാനം ഫലപ്രദമാണെന്ന് പഠനങ്ങളില്‍ നിന്ന് വ്യക്തമായതാണ്. ഒറ്റ ഡോസ് വാക്സിന് ഡെല്‍റ്റാ വേരിയന്റുകളെ പ്രതിരോധിക്കുമെന്നും കമ്പനി അവകാശപ്പെട്ടു.
കമ്പനി നേരത്തേ നല്കിയ അപേക്ഷ പിന്‍വലിച്ചിരുന്നു. എന്നാല്‍ അപേക്ഷ പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും കേന്ദ്ര ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്ട്രോള് ഓര്ഗനൈസേഷന് ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."