HOME
DETAILS

കായലോരത്ത് വലയെറിഞ്ഞ് ചിത്രകാരന്‍

  
backup
August 08 2021 | 18:08 PM

%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b5%8b%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b5%e0%b4%b2%e0%b4%af%e0%b5%86%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%8d-%e0%b4%9a%e0%b4%bf

 


സുനി അല്‍ഹാദി


ഇത് എന്‍.കെ ഷിനില്‍കുമാര്‍. 1997ല്‍ കോഴിക്കോട് യൂനിവേഴ്‌സല്‍ ആര്‍ട്‌സില്‍നിന്ന് ഡിപ്ലോമ നേടി ചിത്രകലയെ നെഞ്ചോടുചേര്‍ത്ത് ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരന്‍. കേരളത്തിലും പുറത്തുമായി ഷിനില്‍കുമാര്‍ ഒറ്റയ്ക്കും കൂട്ടമായും നടത്തിയ ചിത്രപ്രദര്‍ശനങ്ങളുടെ എണ്ണം 250. ശാന്തിനികേതനിലും ഷിനില്‍കുമാറിന്റെ രണ്ടു ചിത്രപ്രദര്‍ശനങ്ങള്‍ നടന്നു. 2020ലെ ലോക്ക്ഡൗണ്‍ കാലമാണ് വരയ്ക്കാന്‍ ബ്രഷ് എടുക്കുന്നതിനു പകരം മീന്‍പിടിക്കാന്‍ ഷിനില്‍കുമാറിനെ വലയെടുപ്പിച്ചത്. ചിത്രരചന കൂടാതെ ഫോട്ടോഗ്രഫി, സിനിമ കലാസംവിധാനം, പരസ്യചിത്രങ്ങളുടെ ആര്‍ട്ട് വര്‍ക്ക്, നാടകാഭിനയം എന്നിവയിലും ഷിനില്‍ തിളങ്ങിയിട്ടുണ്ട്.


ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് ചിത്രം വരച്ചുകൊണ്ടിരിക്കെ ഇതു വില്‍ക്കുമോ എന്ന് വിദേശി ചോദിച്ചപ്പോഴായിരുന്നു ചിത്രം വിറ്റും ജീവിക്കാമെന്ന ആശയമുണ്ടായത്. പിന്നീടുള്ള സന്ധ്യകളില്‍ സ്ഥിരമായി ബീച്ചിലിരുന്ന് ചിത്രം വരച്ചു. ആളുകള്‍ കൂട്ടംകൂടി, ചിത്രങ്ങള്‍ നിമിഷനേരംകൊണ്ട് വിറ്റുപോവുകയും ചെയ്തു. തുടര്‍ന്ന് ചിത്രരചന ഫോര്‍ട്ടുകൊച്ചി കടപ്പുറത്തുനിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് മാറ്റി. മൂല്യച്യുതിക്കെതിരേ, സംസ്ഥാനത്തെ നിരവധി വേദികളിലും തെരുവുകളിലുമുള്‍പ്പെടെ 496 ഇടത്ത് 'നീ തീ തേടുന്നവര്‍' എന്ന ഏകാംഗനാടകം അവതരിപ്പിച്ചു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഇന്റര്‍സോണ്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങിനും പെയിന്റിങ്ങിനുമൊക്കെ സമ്മാനം നേടിയിട്ടുണ്ട്. ലളിതകലാ അക്കാദമിയിലെ ആദ്യ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയായിരുന്നു.


കൊവിഡ് കാലം തീര്‍ത്ത പ്രതിസന്ധിയില്‍ പതിയെ കലാരംഗത്തുനിന്ന് പിന്‍വലിയുകയായിരുന്നു ഷിനില്‍. മക്കളുടെ പഠനച്ചെലവും വീട്ടുവാടകയുമൊക്കെ കൊടുക്കാന്‍ ഏറെ ബുദ്ധിമുട്ടിയതിനെ തുടര്‍ന്നായിരുന്നു ആ പിന്‍വാങ്ങല്‍. ഇക്കാലത്ത് ലളിതകലാ അക്കാദമി സഹായമായി നല്‍കിയ ആയിരം രൂപയായിരുന്നു ആശ്വാസം. ഇപ്പോള്‍ നവകേരളം 2021 പദ്ധതിയില്‍ ലളിതകലാ അക്കാദമി സംഘടിപ്പിച്ച ക്യാംപ് തന്നെപ്പോലെ ദുരിതത്തിലായവര്‍ക്ക് സഹായകമായിരിക്കുകയാണെന്ന് ഷനില്‍ പറയുന്നു. കാന്‍വാസും വരയ്ക്കാനുള്ള പെയിന്റും മറ്റും അക്കാദമി വീട്ടില്‍ എത്തിക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍വച്ച് ചിത്രം വരച്ചുനല്‍കാനാണ് സൗകര്യമൊരുക്കിയിരിക്കുന്നത്. അക്കാദമി ഈ ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ച് അതു വിറ്റുകിട്ടുന്ന തുക വിതരണം ചെയ്യും.


കൊവിഡ് കാലത്ത് ഒരു പ്രമുഖ കറി പൗഡറിന്റെ പരസ്യചിത്രം ചെയ്യാന്‍ പോയിടത്തുനിന്നാണ് കൊവിഡ് ബാധിച്ചത്. അങ്ങനെ ഒന്നുരണ്ട് വര്‍ക്കുകള്‍ നഷ്ടമായി. അതിനുശേഷം വീണ്ടും ലോക്ക്ഡൗണായി. വീടിനു തൊട്ടടുത്ത പുഴയില്‍ ചൂണ്ടയിട്ടായിരുന്നു ആദ്യം മീന്‍ പിടിച്ചിരുന്നത്. ബെന്‍ഹര്‍ എന്ന സുഹൃത്ത് വല വാങ്ങാന്‍ പണം തന്നതോടെ വീരന്‍പുഴയിലായി മീന്‍പിടിത്തം. കരിമീനും ചെമ്മീനുമാണ് ഏറെയും ലഭിക്കുന്നത്. സുഹൃത്തുക്കളുടെ വീടുകളിലും മാര്‍ക്കറ്റിലുമാണു വില്‍പന. തന്റെ പുതിയ ജോലിയില്‍ ഭാര്യപോലും തൃപ്തയല്ലെന്ന് അറിയാം. കുറച്ചുകൂടി നല്ല തൊഴില്‍ സ്വീകരിക്കാമായിരുന്നില്ലേ എന്ന് പല സുഹൃത്തുക്കളും ചോദിക്കുന്നു. എല്ലാ തൊഴിലിനും അതിന്റെ മാന്യതയുണ്ട്. പിന്നെ ഈ പ്രതിസന്ധികാലത്ത് ജീവിതം മുന്നോട്ടുപോകണമെന്ന ചിന്ത മാത്രമേ ഉള്ളൂവെന്നും മറ്റൊന്നും ആലോചിക്കാറില്ലെന്നും ഷിനില്‍ പറഞ്ഞുവച്ചു.

സാംസ്‌കാരിക സംഘടനകളുടെ
പ്രവര്‍ത്തനവും വഴിമുട്ടി

കൊവിഡ് പ്രതിസന്ധിയില്‍ നൂറുകണക്കിനു കലാകാരന്മാരുടെയും ജീവിതം വഴിമുട്ടി. ചെറുതും വലുതുമായ സാംസ്‌കാരിക സംഘടനകളുടെ പ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തി പ്രഭാഷണങ്ങളും കലാപരിപാടികളും ചര്‍ച്ചകളും സംഘടിപ്പിക്കാന്‍ കഴിയുന്നുവെന്നത് മനുഷ്യരുടെ മാനസിക പിരിമുറുക്കം ഒരുപരിധിവരെ ഒഴിവാക്കാന്‍ സഹായകമായിട്ടുണ്ടെന്ന് യുവകലാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം ഷാജി ഇടപ്പള്ളി പറഞ്ഞു.


മത്സ്യബന്ധനത്തിനുപുറമെ ഓട്ടോറിക്ഷ ഓടിക്കല്‍, തെരുവുകച്ചവടം, മാസ്‌ക് കച്ചവടം തുടങ്ങി നിരവധി മേഖലകളിലേക്കാണ് കലാകാരന്മാര്‍ തിരിഞ്ഞത്. എന്നാല്‍ തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളതെന്ന് അവര്‍ പറയുന്നു. എറണാകുളം ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നക്ഷത്രക്കൂട്ടം കലാസാംസ്‌കാരിക ചാരിറ്റബിള്‍ ട്രസ്റ്റില്‍ 600ഓളം അംഗങ്ങളാണുള്ളത്. ഇവര്‍ക്കെല്ലാം നിരവധി വേദികളും ലഭിച്ചിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയില്‍ സ്റ്റേജിലോ ഓഫ് സ്റ്റേജായോ പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ റോസ് മോഹന്‍ പറഞ്ഞു. വാടക നല്‍കാനോ പാചകസിലിണ്ടര്‍ വാങ്ങാനോ പണമില്ലാത്തവരാണ് ഏറെയും. കൊവിഡ് ദുരിതം മാറുന്നതുവരെ എല്ലാ മാസവും രണ്ടായിരം രൂപവീതം സഹായം അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ട്രസ്റ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകളിലെ ഇലക്ട്രിസിറ്റി ബില്‍ അടക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളായ നിരവധി കലാകാരന്മാരാണ് ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നത്.
മൈക്ക് സെറ്റ് വാടകയ്ക്കു നല്‍കുന്ന നാലുപേര്‍ ഇതിനോടകം ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ ഉടന്‍ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവശത അനുഭവിക്കുന്ന ഓരോ കുടുംബത്തിനും ജനപ്രതിനിധികളുടെ സഹായത്തോടെ ട്രസ്റ്റ് 2,500 രൂപ വീതം ഓണക്കൈനീട്ടമായി നല്‍കുന്നുണ്ട്. സാങ്കേതിക പ്രവര്‍ത്തകര്‍, വാദ്യകലാകാരന്മാര്‍, ക്ഷേത്ര ആചാരാനുഷ്ഠാന കലാകാരന്മാര്‍, നാടന്‍ കലാകാരന്മാര്‍, മിമിക്രി, ഗാനമേള, കഥാപ്രസംഗം മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെയും തളര്‍ത്തിയിരിക്കുകയാണ് ഈ കൊവിഡ് കാലം.

(അവസാനിച്ചു)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago