ഭിന്നശേഷിക്കാർക്കുള്ള ഏരിയയിൽ അനധികൃതമായി പാർക്കിങ്; സഊദിയിൽ 1,790 വാഹനങ്ങൾ പിടിച്ചെടുത്തു
ഭിന്നശേഷിക്കാർക്കുള്ള ഏരിയയിൽ അനധികൃതമായി പാർക്കിങ്; സഊദിയിൽ 1,790 വാഹനങ്ങൾ പിടിച്ചെടുത്തു
റിയാദ്: ഭിന്നശേഷിക്കാർക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിങ് സ്ഥലങ്ങൾ അനധികൃതമായി കൈവശപ്പെടുത്തിയതിന് സഊദി അറേബ്യയിൽ 1,790 വാഹനങ്ങൾ പിടിച്ചെടുത്തു. ഇവരിൽ നിന്ന് പിഴ ഈടാക്കും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പാർക്കിങ് നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിനും ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ഇടങ്ങൾ ഉചിതമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും വേണ്ടി നടത്തിയ ഫീൽഡ് കാമ്പയിനിലാണ് ഇത്രയും വാഹനങ്ങൾ പിടികൂടിയത്. സഊദി ട്രാഫിക് പൊലിസിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാമ്പയിൻ നടന്നത്.
ഭിന്നശേഷിക്കാർക്കായി അനുവദിച്ച സ്ഥലങ്ങളിൽ നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ട്രാഫിക് വിഭാഗം വ്യക്തമാക്കി. പാർക്കിങ് ലംഘനങ്ങൾക്ക് 500 മുതൽ 900 സൗദി റിയാൽ വരെ പിഴ ചുമത്തും. പിഴ അടക്കുന്നതിൽ പരാജയപ്പെട്ടാൽ വാഹനം കണ്ടുകെട്ടും.
വികലാംഗർക്കായി സജ്ജീകരിച്ചിരിക്കുന്ന പാർക്കിങ് നിയന്ത്രണങ്ങൾ പാലിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യം കാമ്പയിൻ ഉൾപ്പെടെ നടത്തുന്നത്. എല്ലാ പ്രദേശങ്ങളിലെയും ട്രാഫിക് ലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളിൽ താമസക്കാരുടെ സഹകരണം വേണമെന്നും നിയമങ്ങൾ പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."