HOME
DETAILS
MAL
ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു; എം.എം മണിക്കെതിരെ എസ് രാജേന്ദ്രന്
backup
October 22 2022 | 06:10 AM
മൂന്നാര്‍: മുന്‍മന്ത്രിയും സി.പി.എം നേതാവുമായ എം.എം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ എം.എല്‍.എ എസ് രാജേന്ദ്രന്. ജാതിപ്പേര് ഉപയോഗിച്ച് ഭിന്നിപ്പിക്കാനും തന്നോടൊപ്പമുള്ളവരെ കള്ളക്കേസില്‍ കുടുക്കാനും എം.എം മണി അടക്കമുള്ളവര്‍ ശ്രമിക്കുന്നുവെന്ന് രാജേന്ദ്രന് ആരോപിച്ചു.
സി.പി.എമ്മില്‍ നിന്ന് തന്നെ പുറത്താക്കാന്‍ നേതൃത്വം നല്‍കിയത് മണിയാണ്. പാര്‍ട്ടി അംഗത്വം പുതുക്കാന്‍ ആലോചിക്കുന്നില്ല. തല്ക്കാലം മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണം.വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കണം ആയിരുന്നുവെന്നും എസ് രാജേന്ദ്രന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."