വി.സിമാര്‍ രാജിവെക്കണോ? തര്‍ക്കം ഹൈക്കോടതിയിലേക്ക്; നാല് മണിക്ക് പ്രത്യേക സിറ്റിങ്
കൊച്ചി: സംസ്ഥാനത്തെ പ്രധാനപ്പെട്ട 9 സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരോട് ഗവര്‍ണര്‍ രാജിവെക്കാന്‍ ആവശ്യപ്പെട്ട വിഷയത്തില്‍ ഇന്ന് നാല് മണിക്ക് ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ച് ഹര്‍ജി പരിഗണിക്കും. വിസിമാര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.ഇന്ന് അവധി ദിനമാണെങ്കിലും ഹൈക്കോടതി ഇന്നുതന്നെ ഹരജി പരിഗണിക്കും.
രാജിനിര്‍ദേശം ലഭിച്ച വൈസ് ചാന്‍സലര്‍മാര്‍ എല്ലാവരും കൊച്ചിയിലെത്തിയേക്കും. തുടര്‍ന്നുള്ള നടപടികള്‍ ഒറ്റക്കെട്ടായി നേരിടാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയും ഇവര്‍ക്കുണ്ട്.
ഗവര്‍ണറുടെ നോട്ടിസ് സ്റ്റേ ചെയ്യണം. തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം.ഗവര്‍ണറുടെ നോട്ടീസ് നിയമപരമല്ല.നടപടിക്രമങ്ങള്‍ പാലിച്ചില്ല.കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാന്‍ സാധിക്കൂ.ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാല്‍ മാത്രമേ വി.സിമാരെ പുറത്താക്കാന്‍ സാധിക്കൂവെന്നും ഹരജിയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."