HOME
DETAILS
MAL
എം.എസ്.എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മിഷനില്‍ ഹരിത നേതാക്കളുടെ പരാതി; ഗൗരവ തരമെന്ന് ഷാഹിദാ കമാല്‍
backup
August 13 2021 | 10:08 AM
തിരുവനന്തപുരം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുകയും അപമാനിക്കുകയും ചെയ്തുവെന്നാരോപിച്ച് സംഘടനയുടെ വനിതാ വിഭാഗമായ 'ഹരിത' വനിതാ കമ്മീഷനില്‍. ഹരിതയിലെ പത്തോളം സംസ്ഥാന ഭാരവാഹികളാണ് പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.
ഹരിത നേതാക്കളുടെ പരാതി വിശദമായി പരിശോധിക്കുമെന്ന് വനിതാ കമ്മിഷന് അംഗം ഷാഹിദ കമാല്‍ പറഞ്ഞു.സംസ്ഥാന കമ്മറ്റി കൂടുമ്പോള്‍ പി.കെ നവാസ്, വി.അബ്ദുള്‍ വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. ഇത്തരം പരാമര്‍ശങ്ങള്‍ പ്രബുദ്ധ കേരളത്തിന് ചേരാത്തതാണ്. നേതാക്കളെ തിരുത്തേണ്ടത് സംഘടനാ നേതൃത്വങ്ങളാണെന്നും ഷാഹിദാ കമാല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."