HOME
DETAILS

സാമ്പത്തിക ബാധ്യത; 1,200 ഇംഗ്ലിഷ് സ്ഥിര അധ്യാപകരെ നിയമിക്കാനാവാതെ വിദ്യാഭ്യാസ വകുപ്പ്; ഹൈക്കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം

  
backup
October 08, 2023 | 1:47 AM

department-of-education-unable-to-hire-1200-permanent-english-teachers-the-time-granted-by-the-high-court-is-only-days-away

സാമ്പത്തിക ബാധ്യത; 1,200 ഇംഗ്ലിഷ് സ്ഥിര അധ്യാപകരെ നിയമിക്കാനാവാതെ വിദ്യാഭ്യാസ വകുപ്പ്; ഹൈക്കോടതി അനുവദിച്ച സമയം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം

ഐ.പി അബു പുതുപ്പള്ളി
തിരൂര്‍ (മലപ്പുറം)• ധനവകുപ്പ് കനിയാത്തതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 1,200 ഇംഗ്ലിഷ് സ്ഥിര അധ്യാപകരെ നിയമിക്കാനാകാവാതെ വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയാണ് സ്ഥിര അധ്യാപകരെ നിയമിക്കാന്‍ ധനവകുപ്പ് അനുമതി നല്‍കാത്തത്. സ്‌കൂളുകളില്‍ ഇംഗ്ലിഷ് അധ്യാപകര്‍ പഠിപ്പിക്കാനില്ലാത്തതിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കണ്ണാടുപാടം ഗവ. ഹൈസ്‌കൂളിലെയും പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ ഗവ. ഹൈസ്‌കൂളിലെയും പി.ടി.എ പ്രസിഡന്റുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതേതുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂളുകളില്‍ ഇംഗ്ലിഷ് ഭാഷ പഠിപ്പിക്കുന്നതിനായി തസ്തികകള്‍ സൃഷ്ടിച്ച് അധ്യാപകരെ നിയമിക്കണമെന്ന് 2021ഓഗസ്റ്റ് 10ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. എന്നാല്‍, സര്‍ക്കാര്‍ ഈ വിധി നടപ്പാക്കാത്തതിനാല്‍ ഹരജിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചു. ശേഷം 2023 ഫെബ്രുവരി 22ന് ഹൈക്കോടതി വീണ്ടും സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ സമയം ചോദിച്ചതിനാല്‍ ഒക്ടോബര്‍ 13 വരെ ഹൈക്കോടതി അനുവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ ആവശ്യപ്പെട്ട സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാര്‍ ഇതുവരെ ഉത്തരവ് ഇറക്കിയിട്ടില്ല. കോടതി വിധി അനുസരിച്ച് പിരീഡുകള്‍ അടിസ്ഥാനമാക്കി തസ്തിക നിര്‍ണയം നടത്തിയാല്‍ 1,200 ഇംഗ്ലിഷ് അധ്യാപകര്‍ വേണം.

പുതിയ നിയമനം സര്‍ക്കാരിനുണ്ടാക്കുന്ന സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി ധനവകുപ്പ് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കാനാണ് നിര്‍ദേശിക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന് ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളില്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും. അതിനാല്‍ തസ്തിക നിര്‍ണയം നടത്തി ദിവസ വേതനാടിസ്ഥാനത്തിലെങ്കിലും ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കാനുള്ള ശ്രമത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ്. 202324 അധ്യയന വര്‍ഷത്തില്‍ ദിവസവേതനത്തിന് ഡിവിഷന്‍ കണക്കാക്കി 750 ഇംഗ്ലിഷ് അധ്യാപകരെ നിയമിച്ചിട്ടുണ്ട്. നിലവില്‍ ഗണിതം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം എന്നിവ പോലെ കോര്‍ വിഷയങ്ങളിലാണ് ഇംഗ്ലിഷിനെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. അതിനാല്‍ 8 മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 4 ഡിവിഷനുകള്‍ വരെയുള്ള വിദ്യാലയങ്ങളില്‍ എച്ച്.എസ്.ടി ഇംഗ്ലിഷ് തസ്തിക ലഭ്യമല്ല.

അഞ്ച് ഡിവിഷനോ അതിലധികമോ ഉണ്ടെങ്കില്‍ മാത്രമെ സര്‍ക്കാര്‍ എച്ച്.എസ്.ടി.ഇംഗ്ലിഷ് തസ്തിക അനുവദിക്കുകയുള്ളൂ. അതാേടെ, അഞ്ച് ഡിവിഷനുകളില്‍ കുറവുള്ള സ്‌കൂളുകളില്‍ ഇംഗ്ലിഷ് അധ്യാപക തസ്തിക ഇല്ലാതായി. ഇതോടെ മറ്റു വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ഇംഗ്ലിഷില്‍ പരിജ്ഞാനം കുറവുള്ള അധ്യാപകരില്‍നിന്ന് ഭാഷ പഠിക്കേണ്ട ഗതികേടിലാണ് വിദ്യാര്‍ഥികള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എം ശ്രീ: സി.പി.ഐയ്ക്ക് വഴങ്ങാന്‍ സര്‍ക്കാര്‍; പിന്‍മാറ്റം സൂചിപ്പിച്ച് കേന്ദ്രത്തിന് കത്ത് അയക്കും

Kerala
  •  8 days ago
No Image

കോടികള്‍ മുടക്കി ക്ലൗഡ് സീസിങ് നടത്തിയെങ്കിലും ഡല്‍ഹിയില്‍ മഴ പെയ്തില്ല, പാളിയത് എവിടെ? എന്തുകൊണ്ട്?

National
  •  8 days ago
No Image

ബഹ്‌റൈനിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

bahrain
  •  8 days ago
No Image

തയ്യല്‍ക്കാരന്‍ സമയത്തു ബ്ലൗസ് തയ്ച്ചു നല്‍കിയില്ല; യുവതിക്ക് 7000 രൂപ നല്‍കാന്‍ തയ്യല്‍കാരനോട് കോടതി 

Kerala
  •  8 days ago
No Image

2027 ലോകകപ്പിൽ ഇന്ത്യക്കായി കളിക്കണം: ലക്ഷ്യം തുറന്ന് പറഞ്ഞ് സൂപ്പർതാരം

Cricket
  •  8 days ago
No Image

അപ്പൂപ്പന്റെ കൈ വിട്ട് പുറത്തേക്ക് ഓടിയ നാലര വയസുള്ള കുട്ടി വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍

Kerala
  •  8 days ago
No Image

ഗസ്സയില്‍ കനത്ത വ്യോമാക്രമണവുമായി വീണ്ടും ഇസ്‌റാഈല്‍; 24 കുഞ്ഞുങ്ങള്‍ ഉള്‍പെടെ 60ലേറെ മരണം, നിരവധി പേര്‍ക്ക് പരുക്ക് 

International
  •  8 days ago
No Image

ഇന്ത്യക്കാരിൽ ഒന്നാമനാവാൻ സഞ്ജു; ഓസ്‌ട്രേലിയക്കെതിരെ കാത്തിരിക്കുന്നത് ചരിത്രനേട്ടം 

Cricket
  •  8 days ago
No Image

ഒരു തേങ്ങയ്ക്ക് രണ്ട് ലക്ഷം രൂപ വില; വാശിയേറിയ ലേലംവിളി- സംഭവം തേനിയില്‍

Kerala
  •  8 days ago
No Image

സംശയാലുവായ ഭര്‍ത്താവ് വിവാഹജീവിതം നരകമാക്കുന്നുവെന്നും ഭാര്യയുടെ ആത്മാഭിമാനം നശിപ്പിക്കുമെന്നും ഹൈക്കോടതി

Kerala
  •  8 days ago