തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ക്ഷണിച്ച് കുസാറ്റ്
വിവിധ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കുസാറ്റ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള കാഡ്/ക്യാ സെന്ററില്‍ തൊഴില്‍ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കാണ് കുസാറ്റ് വിദ്യാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്.
കംപ്യൂട്ടര്‍ എയ്ഡഡ് ഡ്രോയിങ് ആന്‍ഡ് 3ഡി മോഡലിങ് ആന്‍ഡ് പ്രിന്റിങ് (ഓട്ടോ കാഡ് ബേസിക്‌സ്), പ്രൊഫഷണല്‍ സിവില്‍ എഞ്ചിനിയറിങ് ഡ്രൗട്ടിങ്, സ്‌കെച്ച് അപ്പ്3ഡി മോഡലിങ് ഓഫ് ബില്‍ഡിങ് എന്നിവയില്‍ ഹ്രസ്വകാല പരിശീലന ക്ലാസുകള്‍ ഒക്ടോബര്‍ 26 മുതല്‍ ആരംഭിക്കും.
എഞ്ചിനിയറിങ്ങില്‍ ബി. ടെക്./ഡിപ്ലോമ/ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സൗകര്യങ്ങള്‍ കുസാറ്റ് പ്ലേസ്‌മെന്റ് സെല്ല് മുഖാന്തരം ലഭിക്കും. ഓട്ടോ കാഡ് ബേസിക്‌സ് കോഴ്‌സിന് 11,800 രൂപയും മറ്റു രണ്ടു കോഴ്‌സുകള്‍ക്ക് 15,000 രൂപയുമാണ് ഫീസ്.
നിലവില്‍ കുസാറ്റില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 20 ശതമാനം ഫീസ് ഇളവുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cusat.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ, 7306061646, 7907462754, 9745006257 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.
Content Highlights:cusat invites applications for career related courses
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."