HOME
DETAILS
MAL
കൈകള്‍കോര്‍ത്ത് ചേര്‍ക്കാതെ ചേര്‍ന്നു നില്ക്കാം; ഇന്ന് സൂക്ഷ്മതയുടെ തിരുവോണം
backup
August 21 2021 | 03:08 AM
തിരുവനന്തപുരം: കൊറോണക്കാലത്ത് ഇത് രണ്ടാമോണം. കൂട്ടംകൂടാതെയും കോര്ത്തപിടിക്കാതെയും മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. പരിമിതികള്ക്കിടെയും ആകാവുന്നത്ര മനോഹരമായി വരവേല്‍ക്കുകയാണ് മലയാളികള്‍. മലയാളിയുടെ ദേശീയ ഉത്സവം ആഘോഷിക്കാന്‍ നാടും നഗരവും ഒരുങ്ങി.
കൊവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളിലെ ആഘോഷങ്ങളും ഒത്തുചേരലുകളും ഇത്തവണയുമുണ്ടാകില്ല. കഴിവതും ആഘോഷം വീടുകള്ക്കകത്താക്കണമെന്നും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ആഘോഷങ്ങളും ഇക്കുറി വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകളിലാണ്.
ഒത്തുകൂടാനും ഒന്നിച്ചുണ്ണാനും ബന്ധുവീടുകളില്‍ പോയി ആഘോഷിക്കാനും അടുത്ത ഓണത്തിനെങ്കിലും കഴിയുമെന്ന പ്രതീക്ഷയിലാണ് ഓരോ മലയാളിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."