ഡി.സി.സി അധ്യക്ഷ പട്ടികക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാവുന്നു; എതിര്‍പ്പിന് മൂര്‍ച്ച കൂട്ടി 'ആര്‍ സി ബ്രിഗേഡ്' വാട്‌സ്ആപ്പ് ഗ്രൂപ്പ്
തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ 'കലാപത്തിന്' കോണ്‍ഗ്രസില്‍ അണിയറ നീക്കം. ആര്‍ സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് പ്രതിഷേധത്തിന് മുന്നൊരുക്കം നടത്തുന്നത്. പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്നാണ് ആഹ്വാനം.
അര്‍ഹതയുള്ളവരെ തഴഞ്ഞ് സ്വന്തം ഗ്രൂപ്പുകാരെ ഡി.സി.സി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നത് തുറന്നു കാട്ടണം. പ്രത്യേകിച്ച് നിലവിലെ ഐ, എ ഗ്രൂപ്പ് ജില്ലകളില്‍. ഒരു വാട്‌സ് ആപ് സന്ദേശത്തില്‍ പറയുന്നു.
'ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം', 'ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം' തുടങ്ങിയ രീതിയിലുള്ള ചര്‍ച്ചകളും ഗ്രൂപ്പില്‍ സജീവമാണ്.
ആര്‍സി ബ്രിഗേഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണെന്നാണ് റിപ്പോര്‍ട്ട്.
തിരുവനന്തപുരത്ത് ശശി തരൂരിനും കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷിനുമെതിരെ ഡിസിസികള്‍ക്ക് മുന്നില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."