യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം
അമ്പലപ്പുഴ: ആശുപത്രിയിലേക്കുള്ള യാത്രാമേധ്യേ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഹരിപ്പാട് താമല്ലാക്കല്‍ സ്വദേശിനിയായ യുവതിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്. വ്യാഴാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു യുവതിയെ കാണിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു.
ഉടന്‍തന്നെ ഒപ്പമുള്ളവര്‍ യുവതിയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും യുവതിയെ ആംബുലന്‍സില്‍നിന്ന് പുറത്തിറക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട എയ്ഡ്‌പോസ്റ്റ് പോലീസ് അത്യാഹിതത്തിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സിന് ചുറ്റും ബെഡ്ഷീറ്റുകൊണ്ട് മറയുണ്ടാക്കിയശേഷം ഡോക്ടറെ വിവരമറിയിക്കുകയായിരുന്നു. ഡോക്ടറെത്തി ആംബുലന്‍സിനുള്ളില്‍വെച്ച് കുട്ടിയെ രക്ഷപെടുത്തി. എട്ട് മാസം ഗര്‍ഭിണിയായിരുന്നു യുവതി. യുവതിയും കുട്ടിയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."