HOME
DETAILS

ജൈടെക്‌സിന് ഗംഭീര തുടക്കം; ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

  
Web Desk
October 16 2023 | 09:10 AM

hh-sheikh-mohammed-bin-rashid-visits-gitex-2023

ഏറ്റവും വലിയ 43-ാം എഡിഷനില്‍ 6,000 ടെക് കമ്പനികള്‍,180000 വിദഗ്ധര്‍, 2.7 ദശലക്ഷം ചതുരശ്ര അടി ഏരിയയില്‍ പ്രദര്‍ശനം.

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തിങ്കളാഴ്ച ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പരിപാടിയായ ജനറല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളി എക്‌സിബിഷന്‍ (ജൈടെക്‌സ് ഗ്‌ളോബല്‍ എക്‌സ്‌പോ 2023) സന്ദര്‍ശിച്ചു. 6,000 സാങ്കേതിക കമ്പനികളുടെയും 180,000 വിദഗ്ധരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ് ജൈടെക്‌സ്.
2.7 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നടക്കുന്ന ലോകോത്തര മേളയാണിത്. കഴിഞ്ഞ 42 എഡിഷനുകളിലും വച്ചേറ്റവും വലുതാണീ പ്രദര്‍ശനം. 43-ാം എഡിഷനിലെ തന്റെ സന്ദര്‍ശനം ആഹ്‌ളാദം നിറച്ചുവെന്നും സാങ്കേതിക വിദ്യ, സ്റ്റാര്‍ട്ടപ്പുകള്‍, പ്രോഗ്രാമര്‍മാര്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ എന്നിവയ്ക്കും അതിലേറെ കാര്യങ്ങള്‍ക്കുമായി പ്രത്യേക എക്‌സിബിഷന്‍ ഗ്രൂപ്പായി ഇത് വളര്‍ന്നു കഴിഞ്ഞത് അഭിനന്ദനീയമെന്നും ശൈഖ് മുഹമ്മദ് 'എക്‌സ്' പ്‌ളാറ്റ്‌ഫോമില്‍ പറഞ്ഞു.
ജൈടെക്‌സ് അതിന്റെ അതിവേഗ വളര്‍ച്ചയില്‍ ദുബായിയെ പോലെയായിരിക്കുന്നു. മുന്‍ പതിപ്പിനെ അപേക്ഷിച്ച് 40 ശതമാനം ഇത്തവണ വര്‍ധനയുണ്ട്. 180 രാജ്യങ്ങളില്‍ നിന്നുള്ള മികച്ച മനസ്സുകളെ സ്വീകരിക്കുന്നതില്‍ ഇത് ദുബായിയോട് സാമ്യമുള്ള സ്വഭാവ സവിശേഷത പ്രകടിപ്പിച്ചിരിക്കുന്നു. മാത്രമല്ല, നമ്മുടെ ഭാവിയെ മികച്ചതാക്കുന്നതിന് സംഭാവന ചെയ്യുന്ന പുതിയ സര്‍വ കാര്യങ്ങളോടുമുള്ള അഭിനിവേശം ദുബായിക്ക് സമാനമായതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  14 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  14 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  14 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  14 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  14 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  14 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  14 days ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  14 days ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  14 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  14 days ago