HOME
DETAILS

'സാധാരണ പെണ്‍കുട്ടിയെ 'ഭീകരവാദി'യാക്കുന്ന പണികള്‍ നടക്കുന്നു കേരളത്തില്‍, 32000 യുവതികളെ മതപരിവര്‍ത്തനം നടത്തി' കശ്മീരി ഫയല്‍സിനെ വെല്ലുന്ന വിദ്വേഷവുമായി 'കേരളസ്റ്റോറി'

  
backup
November 07 2022 | 06:11 AM

keralam-contravercy-on-kerala-story-movie-teaser-rahul-easwar-2022

കൊച്ചി: വിദ്വേഷവും വെറുപ്പും കുത്തിനിറച്ച് അമൃത് ലാല്‍ ഷായുടെ കേരള സ്റ്റോറി. കേരള സ്റ്റോറി സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. സാധാരണ പെണ്‍കുട്ടികളെ ഭീകരവാദികളാക്കുന്നതിനുള്ള പണികള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് ടീസറില്‍ പറയുന്നത്.

ഹിന്ദി സിനിമാ താരം അദാ ശര്‍മ ആണ് ഹിജാബ് ധരിച്ച് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ 32,000 സ്്ത്രീകളുടെ ഹൃദയം തകര്‍ക്കുന്ന കഥയെന്ന ക്യാപ്ഷനോടെയാണ് അദാ ശര്‍മ ടീസര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.തനിക്കൊരു നഴ്‌സായി മനുഷ്യര്‍ക്ക് സേവനം ചെയ്യാനായിരുന്നു ആഗ്രഹമെന്നും പക്ഷേ താന്‍ ഇപ്പോള്‍ ഒരു തീവ്രവാദിയാണെന്നും അഫ്ഗാനിസ്ഥാനില്‍ തടവിലാണെന്നുമാണ് ടീസറിലെ കഥാപാത്രം പറയുന്നത്. കേരളത്തില്‍നിന്ന് ബലം പ്രയോഗിച്ച് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തി ഐ.എസില്‍ ചേര്‍ത്ത പെണ്‍കുട്ടികളുടെ കഥയാണ് പറയുന്നതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.

ഏഴ് മാസങ്ങള്‍ക്ക് മുമ്പാണ് സിനിമയുടെ അനൗണ്‍സ്‌മെന്റ് ടീസര്‍ പുറത്തിറങ്ങിയത്. ഇതില്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ പഴയ വാര്‍ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിന് തെളിവായി അണിയറ പ്രവര്‍ത്തകര്‍ കാണിക്കുന്നത്. 2010 ജൂലൈ 24ന് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ ഭാഗമാണ് ഇതിലുള്ളത്. പോപുലര്‍ ഫ്രണ്ട് കേരളത്തെ മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും 20 വര്‍ഷം കൊണ്ട് കേരളത്തെ ഇസ്‌ലാമിക രാജ്യമാക്കാനാണ് അവര്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും വി.എസ് പറയുന്നത് ഈ വാര്‍ത്താസമ്മേളനത്തിലാണ്.

''കേരളത്തില്‍നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐ.എസില്‍ ചേര്‍ന്നെങ്കില്‍ അത് കേരളത്തെ മാത്രം തരംതാഴ്ത്തുന്ന ഒന്നല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും നമ്മുടെ ജയിംസ് ബോണ്ട് അജിത് ഡോവലിനെയും എന്‍.ഐ.എ, റോ അടക്കമുള്ള ഇന്റലിജന്‍സ് ഏജന്‍സികളുടെയും അന്തസ് കുറയ്ക്കുന്നതാണ്. ദയവായി വളരെയധികം അതിശയോക്തി കലര്‍ത്തരുത്''രാഹുല്‍ ട്വീറ്റ് ചെയ്തു.

കേരളം രാജഭരണകാലത്തും അതിന് ശേഷം വന്ന സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ കാലത്തും വിദ്യാഭ്യാസ രംഗത്തും ആരോഗ്യ മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഒന്നാം സ്ഥാനത്താണ്. കേരളത്തില്‍നിന്ന് 100 ആളുകള്‍ ഐ.എസില്‍ ചേര്‍ന്നിരക്കാം. ഒരാള്‍ ചേര്‍ന്നാല്‍ പോലും അത് അപമാനകരമാണ്, പക്ഷേ 32,000 എന്നത് വലിയ കളവാണെന്നും രാഹുലിന്റെ ട്വീറ്റില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് നഗരത്തെ വിഴുങ്ങിയ തീ;  ഒടുവിൽ നിയന്ത്രണവിധേയം, അഗ്നിശമന സേനയുടെ രക്ഷാപ്രവർത്തനം തുടരുന്നു  

Kerala
  •  a day ago
No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  2 days ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  2 days ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  2 days ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  2 days ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  2 days ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  2 days ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  2 days ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  2 days ago