HOME
DETAILS

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

  
May 18 2025 | 14:05 PM

The initial days of the Jariya fundraiser instilled confidence

കോഴിക്കോട് : കാലോചിതമായ വിവിധ നിർമ്മാണ പദ്ധതികളുടെ പൂർത്തീകരണത്തിനായി എസ്കെഎസ്എസ്എഫ് സംസ്ഥാന കമ്മിറ്റി ജാരിയ എന്ന പേരിൽ നടത്തുന്ന ഫണ്ട് സമാഹരണ ക്യാമ്പയിന് ആവേശകരമായ മുന്നേറ്റം. 

ഈ മാസം 31 വരെ നടക്കുന്ന ക്യാമ്പയിന്റെ ആദ്യ ദിനങ്ങളിൽ തന്നെ
പ്രവർത്തകരിൽ ആത്മവിശ്വാസം പകരുന്ന പ്രതികരണമാണ് വിവിധ തലങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആരംഭിച്ച് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു കോടിയോളം രൂപയിലേക്ക് അടുക്കുകയാണ്
ഫണ്ട് സമാഹരണം.

സംഘാടനത്തിന്റെ ഭാഗമായ ഒരുക്കങ്ങളും പ്രചരണ പരിപാടികളും നടന്ന ആദ്യ ആഴ്ചയിലെ ഫണ്ട് സമാഹരണം സംഘാടകർ പ്രതീക്ഷിച്ചതിലും മികച്ചതായി.

സുതാര്യതക്കും എവിടെ നിന്നും നേരിട്ട് നൽകാവുന്ന സൗകര്യത്തിന് വേണ്ടിയും ജാരിയ എന്നപേരിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത മൊബൈൽ ആപ്ലിക്കേഷൻ മുഖേനയാണ് ഫണ്ട് ശേഖരണം നടക്കുന്നത്. SKSSF JARIYA എന്ന പേരിൽ അപ്ലിക്കേഷൻ പ്ലേസ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. സമാഹരിച്ച തുക ആർക്കും ഏത് സമയത്തും കാണാവുന്ന തരത്തിലും സംഘടനയുടെ സംസ്ഥാനതലം മുതൽ ശാഖാ തലം വരെയുള്ള ഘടകങ്ങളിൽ ലഭ്യമായ സംഖ്യ വേർതിരിച്ച് മനസ്സിലാക്കാവുന്ന തരത്തിലുമാണ് ആപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുള്ളത്.

 സംഘടനാ പ്രവർത്തകർ മത്സരബുദ്ധ്യാ ഏറ്റെടുത്തുകഴിഞ്ഞ പദ്ധതിയുടെ
ഒന്നാമത്തെ ആഴ്ചയിലെ സ്ഥിതി വിവരമനുസരിച്ച്
ശാഖാതലത്തിൽ പുതിയങ്ങാടി, കോണോംപാറ, കണ്ണന്തളി എന്നിവയും ക്ലസ്റ്റർ തലത്തിൽ മേൽമുറി, മാടായി, മാതമംഗലം എന്നിവയും മേഖലാതലത്തിൽ മലപ്പുറം, മോങ്ങം , എടവണ്ണപ്പാറ എന്നിവയും ജില്ലാതലത്തിൽ മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, കണ്ണൂർ എന്നിവയുമാണ് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങളിൽ നിൽക്കുന്നത്.

തിരുവനന്തപുരം,  കോഴിക്കോട് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന സഹചാരി സെന്ററുകൾ, വിദ്യാഭ്യാസ പരിശീലനത്തിനായി നിർമ്മിക്കുന്ന ട്രെയിനിങ് ആൻഡ് റിസർച്ച് സെൻറർ, വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ലേണിംഗ് സെൻററുകൾ അടക്കമുള്ള വിദ്യാഭ്യാസ സംഘടനാ പ്രവർത്തനം എന്നിവയുടെ പൂർത്തീകരണത്തിന് വേണ്ടിയാണ്  ഫണ്ട് സമാഹരണം നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരുപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  an hour ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  an hour ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  an hour ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  2 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  2 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  3 hours ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  3 hours ago
No Image

കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക

Kerala
  •  4 hours ago
No Image

പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ

Cricket
  •  4 hours ago
No Image

സഞ്ജുപ്പട തകർന്നുവീണു; പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിലേക്ക് കുതിക്കുന്നു

Cricket
  •  4 hours ago