HOME
DETAILS

കടമെടുക്കാൻ പാകിസ്ഥാന് ഐഎംഎഫിന്റെ കടുത്ത ഉപാധികൾ; ഇന്ത്യ-പാക് സംഘർഷം സഹായത്തെ ബാധിക്കും

  
May 18 2025 | 13:05 PM

IMF Sets 11 Tough New Conditions for Pakistan India-Pak Tensions May Impact Aid

വാഷിങ്ടൺ:പാകിസ്ഥാന്റെ സാമ്പത്തിക രക്ഷാപദ്ധതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മോണിറ്ററി ഫണ്ട് (ഐഎംഎഫ്) കടുത്ത ഉപാധികളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. പുതിയ ഗഡുവായി സാമ്പത്തിക സഹായം നൽകുന്നതിനുള്ള മുൻ‌വിധിയായി ഐഎംഎഫ് 11 പുതിയ നിബന്ധനകളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതോടെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള മൊത്തം ഉപാധികളുടെ എണ്ണം 50 ആയി ഉയർന്നു.

ഐഎംഎഫ് മുന്നോട്ടുവച്ച പ്രധാന നിബന്ധനകളിലൊന്നാണ് വാർഷിക ബജറ്റ് 17.6 ട്രില്യൺ രൂപയായി ഉയർത്തുക. അതോടൊപ്പം വികസന ചെലവിനായി 1.07 ട്രില്യൺ രൂപയും വകയിരുത്തണം. വൈദ്യുതി സേവനച്ചാർജുകളിൽ വർധനവുമാണ് നിർദേശിച്ചിട്ടുള്ളത്. പ്രതിരോധ ചെലവുകളിൽ സുതാര്യത ഉറപ്പുവരുത്താനും ഐഎംഎഫ് നിർദ്ദേശിക്കുന്നു.

കാർഷിക വരുമാനത്തിന് നികുതി ഏർപ്പെടുത്തുകയും പ്രത്യേക സാമ്പത്തിക മേഖലകളിലും നികുതി ബാധകമാക്കുകയും വേണമെന്നും ഉപാധികളിലുണ്ട്. കൂടാതെ, മൂന്ന് വർഷം പഴക്കമുള്ള ഉപയോഗിച്ച കാറുകളുടെ ഇറക്കുമതിക്ക് നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നീക്കം ചെയ്യണമെന്നും ഐഎംഎഫ് നിർദേശിക്കുന്നു.

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ, ഈ സംഘർഷം പാകിസ്ഥാനെ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിൽ തിരിച്ചടിയാക്കുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയിൽ കുരുങ്ങിയിരിക്കുന്ന പാകിസ്ഥാന്‍ ഐഎംഎഫിന്റെ പിന്തുണയിലൂടെ കൃത്യമായ സാമ്പത്തിക വഴിയിലേക്ക് മാറാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഈ കടുത്ത ഉപാധികൾ നടപ്പിലാക്കാൻ കഴിയുമോ എന്നത് വലിയ ചോദ്യചിഹ്നമായി തുടരുന്നു.

The International Monetary Fund (IMF) has imposed 11 new stringent conditions on Pakistan for the next tranche of its financial aid, raising the total to 50. Key conditions include increasing the annual budget to PKR 17.6 trillion, taxing agricultural income, lifting import restrictions on used cars, and ensuring transparency in defense spending. The IMF also warned that escalating India-Pakistan tensions could impact the aid process.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം  

International
  •  5 days ago
No Image

രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ​ഗൾഫ് എയർ

bahrain
  •  5 days ago
No Image

പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം

International
  •  5 days ago
No Image

സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി

Kerala
  •  5 days ago
No Image

2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്‌കൈട്രാക്‌സ് അവാർഡുകളിൽ ഒന്നിലധികം വിഭാ​ഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്

uae
  •  5 days ago
No Image

ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്

National
  •  5 days ago
No Image

ഹിജ്‌റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി

Kuwait
  •  5 days ago
No Image

ഇറാനെതിരെ ഇസ്റാഈലിന് സൈനിക സഹായം നൽകരുത്; അമേരിക്കക്ക് മുന്നറിയിപ്പുമായി റഷ്യ

International
  •  5 days ago
No Image

ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി

uae
  •  5 days ago
No Image

ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്‍കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Kerala
  •  5 days ago