
അടിച്ചത് രാജസ്ഥാനെ, വീണത് മുംബൈ; ജയ്പൂരിന്റെ മണ്ണിൽ പഞ്ചാബിന് പുത്തൻ റെക്കോർഡ്

ജയ്പൂർ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 220 റൺസിന്റെ വിജയലക്ഷ്യം. രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് അടിച്ചെടുത്തത്.
ഇതോടെ ജയ്പൂർ സ്റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന ടോട്ടൽ സ്വന്തമാക്കുന്ന ടീമായി മാറാനും പഞ്ചാബിന് സാധിച്ചു. മുംബൈ ഇന്ത്യൻസിനെ മറികടന്നാണ് പഞ്ചാബ് ഈ നേട്ടം കൈവരിച്ചത്. ഈ സീസണിൽ രാജസ്ഥാനെതിരെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 217 റൺസായിരുന്നു മുംബൈ ജയ്പൂരിൽ നേടിയത്.
നെഹാൽ വധേര, ശശാങ്ക് സിംഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോർ നേടിയത്. 37 പന്തിൽ അഞ്ചു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 70 റൺസാണ് വധേര സ്വന്തമാക്കിയത്. ശശാങ്ക് സിംഗ് 30 പന്തിൽ പുറത്താവാതെ 59 റൺസും നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 25 പന്തിൽ 30 റൺസും അസ്മത്തുള്ള ഒമർസായ് ഒമ്പത് പന്തിൽ പുറത്താവാതെ 21 റൺസും നേടി.
രാജസ്ഥാൻ ബൗളിങ്ങിൽ തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകളും റിയാൻ പരാഗ്, ആകാശ് മദ്വാൾ, ക്വനാ മഫാക്ക എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
പഞ്ചാബ് കിങ്‌സ് പ്ലെയിംഗ് ഇലവൻ
പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, മിച്ചൽ ഓവൻ, അസ്മത്തുള്ള ഒമർസായി, മാർക്കോ ജാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചഹൽ.
രാജസ്ഥാൻ റോയൽസ് പ്ലെയിംഗ് ഇലവൻ
യശസ്വി ജെയ്‌സ്വാൾ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ, ധ്രുവ് ജുറൽ, വനിന്ദു ഹസരംഗ, ക്വേന മഫക, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്വാൾ, എഫ് ഫാറൂഖി.
Punjab Kings create a new record in Jaipur Stadium in IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കറന്റ് അഫയേഴ്സ്20-05-2025
PSC/UPSC
• 12 hours ago
റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം
Kerala
• 13 hours ago
രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്
Kerala
• 13 hours ago
വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി
National
• 13 hours ago
മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ
National
• 14 hours ago
അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്
uae
• 14 hours ago
ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍
National
• 14 hours ago
അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം
National
• 15 hours ago
ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്
International
• 15 hours ago
സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ
uae
• 16 hours ago
വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുമായി അബൂദബി; സൈബർ കുറ്റവാളികൾക്ക് രണ്ട് വർഷം വരെ തടവും 200,000 ദിർഹം പിഴയും
uae
• 16 hours ago
ഗസ്സയിൽ അടുത്ത 48 മണിക്കൂറിനകം സഹായമെത്തിയില്ലെങ്കിൽ 14,000 കുഞ്ഞു ജീവനുകൾ പൊലിയും; മുന്നറിയിപ്പുമായി യുഎൻ
International
• 16 hours ago
ഖോർ ഫക്കാൻ ബീച്ചിൽ എണ്ണ ചോർച്ചയെ തുടർന്ന് നീന്തൽ താൽക്കാലികമായി നിർത്തിവച്ചു; നീന്തൽ നിരോധിച്ചിട്ട് ഇന്ന് തുടർച്ചയായ രണ്ടാം ദിവസം
uae
• 17 hours ago
2 ഓവറിൽ 40 റൺസ് ജയിക്കാനാണെങ്കിലും അദ്ദേഹം അത് അടിച്ചെടുക്കും: സഞ്ജു സാംസൺ
Cricket
• 17 hours ago
കളിക്കളത്തിൽ മെസിക്ക് ശേഷം മികച്ച പാസുകൾ നൽകാൻ കഴിവുള്ള താരം അവനാണ്: ഗ്വാർഡിയോള
Football
• 18 hours ago
തമിഴ്നാട് തിരുപ്പൂരിൽ വാഹനാപകടം; മൂന്ന് മലയാളികൾ മരിച്ചു
National
• 19 hours ago
അദ്ദേഹം ക്രിക്കറ്റിൽ നിന്നും വിരമിക്കാൻ സമയമായി: ജോഗീന്ദർ ശർമ്മ
Cricket
• 20 hours ago
കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം യുവാവിനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു; ഭാര്യക്കും പരുക്ക്
Kerala
• 20 hours ago
തുർക്കിക്കും,അസർബൈജാനും വീണ്ടും ഇന്ത്യൻ തിരിച്ചടി; 42 ശതമാനം ഇന്ത്യൻ യാത്രക്കാർ കൈവിട്ടതായി റിപ്പോർട്ട്
International
• 17 hours ago
എക്സ്ചേഞ്ച് ഹൗസിന് 200 മില്യൺ ദിർഹം പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്
uae
• 17 hours ago
എമിലിയാനോ മാർട്ടിനെസ് ആസ്റ്റൺ വില്ല വിടുന്നു; അർജന്റൈൻ താരത്തെ റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ
Football
• 17 hours ago