പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്
പാലക്കാട്: റാപ്പർ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കിലും തിരക്കിലും പെട്ട് 15 ആളുകൾക്ക് പരുക്ക്. പാലക്കാടിലെ ചെറിയ കോട്ട മൈതാനത്തിൽ നടന്ന പരിപാടിയിൽ ആണ് വലിയ തിരക്ക് ഉണ്ടായത്. പരിപാടിയിൽ പതിനായിരത്തോളം വരുന്ന ആളുകൾക്ക് ഇരിക്കാൻ സജ്ജീകരണം ഏർപ്പെടുത്തിയെങ്കിലും വലിയ തിരക്കാണ് ഉണ്ടായത്. തിരക്ക് വർധിച്ചതോടെ പൊലിസ് ലാത്തി വീശുകയായിരുന്നു. തിരക്കിൽ ചില ആളുകൾ കുഴഞ്ഞു വീണിരുന്നു. പരുക്കേറ്റ ആളുകളെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി നടന്ന പട്ടികജാതി പട്ടിക വർഗ സംസ്ഥാന തല സംഗമത്തിനിടെയായിരുന്നു സംഭവം നടന്നത്. പിന്നോക്ക വിഭാഗക്കാർക്ക് നിരവധി സഹായങ്ങൾ സംസ്ഥാന സർക്കാർ നൽകിയിട്ടുണ്ടെന്നും ഈ പരുപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും വേടൻ അറിയിച്ചു.
വേടനും നഞ്ചിയമ്മയും ഉൾപ്പടെ 1200 ആളുകൾ ആയിരുന്നു സംഗമത്തിൽ പങ്കെടുത്തത്. മൂന്നാം വരവ് 3.0 എന്ന പേരിലാണ് സംഗീത പരുപാടി നടന്നത്. ഇത് മൂന്നാം തവണയായിരുന്നു വേടൻ പാലക്കാടിലേക്ക് എത്തിയിരുന്നത്.
A stampede at a festival attended by a hunter in Palakkad 15 people injured
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."