HOME
DETAILS

കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക

  
Web Desk
May 18 2025 | 14:05 PM

Massive Fire in Kozhikode Shopping Complex Blaze Uncontrolled After 2 Hours

കോഴിക്കോട്:പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്സിൽ ഇന്ന് വൈകിട്ട് ഉണ്ടായ തീപിടിത്തം മൂലം നഗരത്തിൽ ഭീതിയുടെയും ആശങ്കയുടെയും അന്തരീക്ഷമാണ്. വൈകിട്ട് 5.30ന് ആരംഭിച്ച തീപിടിത്തം 2 മണിക്കൂർ കഴിഞ്ഞിട്ടും പൂർണമായി നിയന്ത്രിക്കാൻ ഫയർ ഫോഴ്‌സ് ശ്രമിക്കുകയാണ്. വസ്ത്ര ഗോഡൗണുകളും ടെക്സ്റ്റൈൽ കടകളും തീപിടിതത്തിൽ പൂർണമായി കത്തി നശിച്ചു.

കാലിക്കറ്റ് ടെക്റ്റൈൽസ് എന്ന സ്ഥാപനവും ഷോപ്പിങ് കോംപ്ലക്സിന്റെ പ്രധാന ഭാഗവും പൂർണമായും കത്തിനശിച്ചെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും കറുത്ത പുക വ്യാപിച്ചു, പ്രതിസന്ധി വർധിച്ചതോടെ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി.

ആദ്യമായി തീ പിടിച്ചതെന്ന് കരുതപ്പെടുന്നത് ഒരു മെഡിക്കൽ സ്റ്റോറിലാണ്. അവിടെ നിന്നാണ് തീ മറ്റ് കടകളിലേക്കും മേലത്തെ നിലകളിലേക്കും പടർന്നത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആശ്വാസകരമാണ്. തീപിടിത്തം ആരംഭിച്ച ഉടൻ കെട്ടിടത്തിലെ ആളുകളെ മുഴുവനായി ഒഴിപ്പിച്ചു, ബസുകളും സ്റ്റാൻഡിൽ നിന്നും മാറ്റി.ഫയർഫോഴ്‌സ് മുഴുവൻ സജ്ജമാവുകയും, ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ജില്ലയിലെ എല്ലാ യൂണിറ്റുകളും സ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തു. സമീപ ജില്ലകളിൽ നിന്നുള്ള യൂണിറ്റുകൾ കൂടാതെ കരിപ്പൂർ വിമാനത്താവളത്തിലെ പ്രത്യേക ഫയർ യൂണിറ്റും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഇതുവരെ തീപിടിതത്തിൽ വലിയ തോതിൽ നഷ്ടങ്ങളുണ്ടായതായും കണക്കുകൾ ഏകീകരിക്കപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. റിസ്ക് ഏരിയയിൽ ആളുകൾ പ്രവേശിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.

A massive fire broke out at a shopping complex near the new bus stand in Kozhikode around 5:30 PM. Even after two hours, the blaze remains uncontrolled, with thick black smoke engulfing the city. The fire reportedly started in a medical store and quickly spread to nearby textile shops and upper floors. All occupants were safely evacuated, and no casualties have been reported. Firefighting efforts are ongoing with support from all district fire units and nearby regions, including Karipur Airport.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന്റെ എഫ്-35 വിമാനങ്ങള്‍ ഇറാന്‍ വെടിവെച്ചിട്ടു?; തകര്‍ത്തത് 700 കോടി വിലവരുന്ന യുദ്ധവിമാനം

International
  •  6 days ago
No Image

മറീന പ്രദേശത്തെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ദുബൈ ട്രാം സര്‍വീസുകള്‍ പുനരാരംഭിച്ചു

uae
  •  6 days ago
No Image

കെനിയ വാഹനാപകടം: മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു 

International
  •  6 days ago
No Image

ഉത്തരാഖണ്ഡ് ഹെലികോപ്റ്റര്‍ അപകടം; മരണസംഖ്യ ഏഴായി

National
  •  6 days ago
No Image

യുഎഇയിലാണോ ജോലി ചെയ്യുന്നത്? കമ്പനിയില്‍ നിന്ന് വാര്‍ഷികാവധി ലഭിക്കുന്നില്ലേ? എങ്കില്‍ വഴിയുണ്ട്

uae
  •  6 days ago
No Image

ആദ്യം വ്യാജ ലിങ്കുകള്‍ അയച്ച് ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തും; പിന്നീട് ബാങ്ക് അക്കൗണ്ട് കാലിയാക്കും, തട്ടിപ്പു സംഘത്തെ പൂട്ടി ദുബൈ പൊലിസ്

uae
  •  6 days ago
No Image

പെട്രോള്‍ പമ്പിലെ ഇരട്ടക്കൊലപാതകം; അന്വേഷണച്ചുമതല ദുബൈ പബ്ലിക് പ്രോസിക്യൂഷന്‌

uae
  •  6 days ago
No Image

ഇറാന്‍ തിരിച്ചടിയില്‍ ഞെട്ടി ഇസ്‌റാഈല്‍; എട്ട് മരണം, 200 പേര്‍ക്ക് പരുക്ക്, 35 പേരെ കാണാനില്ല

International
  •  6 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കിടെ ഫ്രഞ്ച്, ഇറ്റലി രാഷ്ട്രത്തലവന്‍മാരുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ്

uae
  •  6 days ago
No Image

'ഒരു നിശബ്ദ നക്ഷത്രമായി ഞാന്‍ കത്തുന്നു...'; കൊല്ലപ്പെട്ടവരില്‍ യുവ ഇറാനി കവിയത്രി പര്‍ണിയ അബ്ബാസിയും; വൈറലായി അവരുടെ ഹിറ്റ് കവിത

Trending
  •  6 days ago