
കഴക്കൂട്ടത്ത് തെരുവുനായ ആക്രമണം: അങ്കണവാടി വിദ്യാർത്ഥിയടക്കം 16 പേർക്ക് പരിക്ക്; തെരുവുനായകൾക്ക് വാക്സിനേഷൻ നടപടിക്ക് തുടക്കം

തിരുവനന്തപുരം:കഴക്കൂട്ടം ചന്തവിള വാർഡിൽ നടന്ന തെരുവുനായ ആക്രമണത്തിൽ അങ്കണവാടി വിദ്യാർത്ഥിയടക്കം 16 പേർക്ക് പരിക്കേറ്റ സംഭവത്തിൽ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക പടർന്ന് നിൽക്കുകയാണ്. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് തെരുവുനായകൾക്ക് വാക്സിനേഷൻ നൽകാനുള്ള തീരുമാനം നഗരസഭ സ്വീകരിച്ചു.
വെള്ളിയാഴ്ച പകൽ 2 മണിയോടെ ആരംഭിച്ച ആക്രമണം ശനിയാഴ്ച രാവിലെ വരെ തുടർന്നു. ചന്തവിള, പ്ലാവറക്കോട്, ഉള്ളൂർക്കോണം എന്നിവിടങ്ങളിലായി 16 പേരെയും ചില വീടുകളിലെ വളർത്തുമൃഗങ്ങളെയും തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. ആക്രമണത്തിനിരയായ എല്ലാവർക്കും വാക്സിൻ നൽകിയതായി അധികൃതർ അറിയിച്ചു.
പരിക്കേറ്റവർക്ക് പാങ്ങപ്പാറ ഹെൽത്ത് സെന്ററും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയും ജനറൽ ആശുപത്രിയും ചികിത്സ ഒരുക്കി.
കേസ് റിപ്പോർട്ടുകൾ പ്രകാരം, ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്ലാവറക്കോട് വൃന്ദഭവനിലെ ഗംഗാധരനാണ് ആദ്യമായി ആക്രമണത്തിനിരയായത്. തുടർന്ന് അങ്കണവാടിക്ക് സമീപം നില്ക്കുകയായിരുന്ന പാർവണയും നായയുടെ കടിയേറ്റ് പരിക്കേറ്റു. തുടർന്ന്, പ്ലാവറക്കോട്, ചന്തവിള, ഉള്ളൂർക്കോണം ഭാഗങ്ങളിലെ ആളുകളെയും വളർത്തുമൃഗങ്ങളെയും നായ കടിച്ചു.
പരിക്കേറ്റവർ: ഗംഗാധരൻ, ജോസഫ്, ലതാകുമാരി (ചാമവിള), പാർവണ (വട്ടവിള), മനു, ശുഭ, ലാവണ്യ, ലതാകുമാരി, രഞ്ജിത്ത്, അർജുൻ സന്തോഷ്, അബി, അമീന ഷാജി, സൂര്യ, സുലേഖ, ഫാത്തിമ എന്നിവരാണ്.ഇന്ന് രാവിലെ കൗൺസിലർ ബിനുയും നഗരസഭ ജീവനക്കാരും ചേർന്ന് ഒരു നായയെ പിടികൂടിയിട്ടുണ്ട്. പ്രദേശവാസികളുടെ പരാതിയെയും ഭീതിയെയും തുടർന്ന് മേഖലയിൽ തെരുവുനായകൾക്ക് തത്സമയം വാക്സിനേഷൻ നൽകാനും നടപടിയെടുക്കാനും തീരുമാനം എടുത്തതായി അധികൃതർ അറിയിച്ചു.
In Kazhakoottam's Chanthavila ward, 16 people—including an Anganwadi student—were injured in a series of stray dog attacks between Friday afternoon and Saturday morning. Victims were treated at local health centers and hospitals. In response, authorities have launched a vaccination drive for stray dogs in the affected areas to curb further incidents.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാലക്കാടിൽ വേടൻ പങ്കെടുത്ത പരുപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്
Kerala
• 2 hours ago
കോഴിക്കോട് നഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ
Kerala
• 2 hours ago
ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു
International
• 2 hours ago
കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്
Kerala
• 3 hours ago
കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി
Kerala
• 3 hours ago
ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല
Cricket
• 4 hours ago
ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം
organization
• 4 hours ago
സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു
Saudi-arabia
• 4 hours ago
കോഴിക്കോട്ടെ ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; 2 മണിക്കൂറിന് ശേഷവും തീ നിയന്ത്രണവിധേയമല്ല, നഗരമാകെ കറുത്ത പുക
Kerala
• 4 hours ago
പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ
Cricket
• 5 hours ago
രാജ്യത്ത് ആദ്യം, കേരളം പത്താം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികൾക്കും റോബോട്ടിക്സ് പഠനത്തിന് വഴി തുറക്കുന്നു
Kerala
• 5 hours ago
കടമെടുക്കാൻ പാകിസ്ഥാന് ഐഎംഎഫിന്റെ കടുത്ത ഉപാധികൾ; ഇന്ത്യ-പാക് സംഘർഷം സഹായത്തെ ബാധിക്കും
International
• 6 hours ago
എന്റെ കേരളം പ്രദർശന വിപണന മേള തിരുവനന്തപുരം: ഡിജിറ്റൽ അഗ്രിക്കൾച്ചർ തീം സ്റ്റാൾ ഒരുക്കി കൃഷി വകുപ്പ്; മേളയിൽ ശ്രദ്ധേയമായി കൃഷി വകുപ്പ് സ്റ്റാളുകൾ
Kerala
• 6 hours ago
അടിച്ചത് രാജസ്ഥാനെ, വീണത് മുംബൈ; ജയ്പൂരിന്റെ മണ്ണിൽ പഞ്ചാബിന് പുത്തൻ റെക്കോർഡ്
Cricket
• 6 hours ago
താപനില ഉയരുന്നു; രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കുവൈത്ത്
Kuwait
• 8 hours ago
മരിച്ച അമ്മയുടെ വെള്ളി വളകൾ വേണമെന്ന് വാശി പിടിച്ച് മകൻ ചിതയ്ക്ക് മുകളിൽ കിടന്നു; ചടങ്ങുകൾ വൈകിയത് മണിക്കൂറോളം
National
• 8 hours ago
യു.എസില്‍ കനത്ത നാശം വിതച്ച് കൊടുങ്കാറ്റ്; 27 മരണം, നിരവധി വീടുകള്‍തകര്‍ന്നു, വാഹനങ്ങള്‍ നശിച്ചു
International
• 9 hours ago
അല്‍ സിയൂവില്‍ പുതിയ വാഹന പരിശോധനാ കേന്ദ്രം തുറന്ന് ഷാര്‍ജ പൊലിസ്
uae
• 9 hours ago
കോഴിക്കോട് പുതിയ സ്റ്റാൻഡിൽ വസ്ത്ര സ്ഥാപനത്തിൽ തീപിടുത്തം; രക്ഷാപ്രവർത്തനം തുടരുന്നു
Kerala
• 7 hours ago
ചോരാത്ത കൈകളുമായി രാജസ്ഥാൻ താരത്തിന്റെ റെക്കോർഡ് വേട്ട; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം
Cricket
• 7 hours ago
ചാരവൃത്തി ആരോപിച്ച് സ്വീഡിഷ് സുരക്ഷാ വിഭാഗം കസ്റ്റഡിയിലെടുത്ത ഉന്നത നയതന്ത്രജ്ഞൻ മരിച്ച നിലയിൽ
International
• 7 hours ago