HOME
DETAILS

പഞ്ചാബിനെതിരെ രാജസ്ഥാൻ തോൽക്കാനുള്ള കാരണം അതാണ്: സഞ്ജു സാംസൺ

  
May 18 2025 | 14:05 PM

sanju samson talks about the reason why Rajasthan royals loss against punjab kings

ജയ്പൂർ: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് 10 റൺസിന്‌ പരാജയപ്പെട്ടു.  മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിക്കുകയായിരുന്നു. മത്സരശേഷം ഈ തോൽവിയെക്കുറിച്ച് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ സംസാരിച്ചു. വളരെ വേഗത്തിൽ ടീം സ്കോർ ചെയ്തുവെന്നും എന്നാൽ പിന്നീട് സ്കോറിങ്ങിന്റെ വേഗത പിന്നീട് നഷ്ടപ്പെട്ടുവെന്നുമാണ് സഞ്ജു പറഞ്ഞത്. 

''ഞങ്ങൾ വളരെ നന്നായിട്ടാണ് ഇന്നിംഗ്സ് തുടങ്ങിയത്. എന്നാൽ അതേ വേഗതയിൽ കളിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. ഇന്നത്തെ വിക്കറ്റും ഔട്ട് ഫീൽഡും കണക്കിലെടുക്കുമ്പോൾ ഒരു മികച്ച സ്കോറായിരുന്നു അത്. എന്നാൽ നമ്മൾ അവസാനം റൺസ് നേടി മത്സരം ഫിനിഷ് ചെയ്യണമായിരുന്നു. ടീമിൽ അടുത്ത സീസണിൽ ഒരുപാട് മാറ്റങ്ങൾ വരുത്തണം'' സഞ്ജു സാംസൺ പറഞ്ഞു.

മത്സരത്തിൽ രാജസ്ഥാന് വേണ്ടി യശ്വസി ജെയ്സ്വാൾ, ധ്രുവ് ജുറൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ജുറൽ 31 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പടെ 53 റൺസാണ് നേടിയത്. ജെയ്‌സ്വാൾ 25 പന്തിൽ 50 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ്‌ താരം നേടിയത്. വൈഭവ് സൂര്യവംശി 15 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും അടക്കം 40 റൺസും നേടി.

പഞ്ചാബ് ബൗളിങ്ങിൽ ഹർപ്രീത് ബ്രാർ മൂന്ന് വിക്കറ്റുകളും മാർക്കോ ജാൻസൺ, അസ്മത്തുള്ള ഒമർസായ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി മിന്നും പ്രകടനം നടത്തിയപ്പോൾ രാജസ്ഥാൻ തോൽവി സമ്മതിക്കുകയായിരുന്നു. 

നെഹാൽ വധേര,  ശശാങ്ക് സിംഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോർ നേടിയത്. 37 പന്തിൽ അഞ്ചു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 70 റൺസാണ് വധേര സ്വന്തമാക്കിയത്. ശശാങ്ക് സിംഗ് 30 പന്തിൽ പുറത്താവാതെ 59 റൺസും നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.

നിലവിൽ പോയിന്റ് പട്ടികയിൽ 17 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് പഞ്ചാബ്. മറുഭാഗത്ത് ആറ് പോയിൻ്റോടെ ഒമ്പതാം സ്ഥാനത്താണ് സഞ്ജുവും സംഘവും. സീസണിലെ അവസാന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് രാജസ്ഥാൻ നേരിടുക. മെയ് 20നാണ് മത്സരം നടക്കുന്നത്.

sanju samson talks about the reason why Rajasthan royals loss against punjab kings



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്20-05-2025

PSC/UPSC
  •  11 hours ago
No Image

റെയിൽ നിർമാണ പ്രവൃത്തി; തിരുവനന്തപുരത്ത് ട്രെയിൻ സർവീസുകൾക്ക് താൽക്കാലിക നിയന്ത്രണം

Kerala
  •  12 hours ago
No Image

രണ്ടാമത് കറി ആവശ്യപ്പെട്ടപ്പോള്‍ ഹോട്ടല്‍ ജീവനക്കാർ അപമര്യാദയായി പെരുമാറി; കൂട്ടത്തല്ലിൽ ഭക്ഷണം കഴിക്കാനെത്തിയവർക്കും ഹോട്ടല്‍ ജീവനക്കാർക്കും പരുക്ക്

Kerala
  •  13 hours ago
No Image

വഖ്ഫ് കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദങ്ങളെ സമസ്തയുടെ സത്യവാങ്മൂലം ഉദ്ധരിച്ച് എതിര്‍ത്ത് അഭിഷേക് സിങ്‌വി

National
  •  13 hours ago
No Image

മുകേഷ് അംബാനിയും നിതയും ടൈം മാഗസിന്റെ ടൈം 100 ഫിലാൻട്രോപ്പി ലിസ്റ്റിൽ; ജീവകാരുണ്യരംഗത്തും മുന്നിൽ

National
  •  13 hours ago
No Image

അൽ ഐനിൽ കനത്ത മഴയ്ക്ക് സാധ്യത; യുഎഇയുടെ തെക്ക്-പടിഞ്ഞാറൻ പ്രദേശങ്ങളിൽ റെ‍ഡ് അലർട്ട്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലിസ്

uae
  •  13 hours ago
No Image

ശക്തമായ കാരണമുണ്ടെങ്കില്‍ വഖ്ഫ് നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്യുമെന്ന് സുപ്രിംകോടതി; അതിശക്തമായ കാരണമുണ്ടെന്ന് കപില്‍ സിബല്‍

National
  •  14 hours ago
No Image

അതിതീവ്ര മഴ! കർണാടകയിലെ മുഴുവൻ ജില്ലകളിലും റെഡ് അലർട്ട്, 2 ദിവസം ജാഗ്രതാ നിര്‍ദ്ദേശം

National
  •  14 hours ago
No Image

ന്യൂസിലാന്റിലെ കുട്ടികളുടെ വകുപ്പിൽ നിന്ന് 10 കോടി തട്ടിയ ഇന്ത്യൻ ദമ്പതികൾ പിടിയിൽ; ഭാര്യക്ക് 3 വർഷം തടവ്

International
  •  15 hours ago
No Image

സർക്കാർ മേഖലയിലെ സാമ്പത്തികമോ ഭരണപരമോ ആയ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാൻ പുതിയ നടപടി പ്രഖ്യാപിച്ച് ദുബൈ

uae
  •  15 hours ago