HOME
DETAILS

സഞ്ജുപ്പട തകർന്നുവീണു; പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിലേക്ക് കുതിക്കുന്നു

  
Web Desk
May 18 2025 | 14:05 PM

Punjab Kings beat Rajasthan Royals 10 runs in ipl 2025

ജയ്പൂർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് റൺസിന്റെ 10 റൺസിന്റെ തകർപ്പൻ വിജയം. രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ രാജസ്ഥാൻ ഇന്നിംഗ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 209 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഈ വിജയത്തോടെ പഞ്ചാബ് പ്ലേ ഓഫിലേക്ക് അടുക്കാനും പഞ്ചാബിന് സാധിച്ചു. നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ്‌ പഞ്ചാബ് ഐപിഎൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ ഒരുങ്ങുന്നത്. അവസാനമായി 2014ൽ ആയിരുന്നു പഞ്ചാബ് പ്ലേ ഓഫ് കളിച്ചിരുന്നത്.

രാജസ്ഥാന് വേണ്ടി യശ്വസി ജെയ്സ്വാൾ, ധ്രുവ് ജുറൽ എന്നിവർ അർദ്ധ സെഞ്ച്വറി നേടിയെങ്കിലും 10 റൺസകലെ ടീമിന് വിജയം നഷ്ടമാവുകയായിരുന്നു. ജുറൽ 31 പന്തിൽ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പടെ 53 റൺസാണ് നേടിയത്. ജെയ്‌സ്വാൾ 25 പന്തിൽ 50 റൺസും നേടി. ഒമ്പത് ഫോറുകളും ഒരു സിക്സുമാണ്‌ താരം നേടിയത്. വൈഭവ് സൂര്യവംശി 15 പന്തിൽ നാല് വീതം ഫോറുകളും സിക്സുകളും അടക്കം 40 റൺസും നേടി.

പഞ്ചാബ് ബൗളിങ്ങിൽ ഹർപ്രീത് ബ്രാർ മൂന്ന് വിക്കറ്റുകളും മാർക്കോ ജാൻസൺ, അസ്മത്തുള്ള ഒമർസായ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നെഹാൽ വധേര,  ശശാങ്ക് സിംഗ് എന്നിവരുടെ അർദ്ധ സെഞ്ച്വറി കരുത്തിലാണ് പഞ്ചാബ് മികച്ച സ്കോർ നേടിയത്. 37 പന്തിൽ അഞ്ചു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 70 റൺസാണ് വധേര സ്വന്തമാക്കിയത്.

ശശാങ്ക് സിംഗ് 30 പന്തിൽ പുറത്താവാതെ 59 റൺസും നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 25 പന്തിൽ 30 റൺസും അസ്മത്തുള്ള ഒമർസായ് ഒമ്പത് പന്തിൽ പുറത്താവാതെ 21 റൺസും നേടി.

രാജസ്ഥാൻ ബൗളിങ്ങിൽ തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകളും റിയാൻ പരാഗ്, ആകാശ് മദ്വാൾ, ക്വനാ മഫാക്ക എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Punjab Kings beat Rajasthan Royals 10 runs in ipl 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹരിപ്പാട് 8 പെൺകുട്ടികളുടെ പരാതി; അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ പ്രധാന പ്രതി തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Kerala
  •  3 hours ago
No Image

കേരളത്തിൽ മഴ ശക്തമാകും; നാളെ നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Kerala
  •  3 hours ago
No Image

പാലക്കാടിൽ വേടൻ പങ്കെടുത്ത പരിപാടിയിൽ തിക്കും തിരക്കും; 15 പേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

കോഴിക്കോട് ന​ഗരത്തെ ഞെട്ടിച്ച തീപിടിത്തം; തീ കത്തുന്നത് തുടരുന്നുണ്ടെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞതായി ജില്ല ഫയർ ഓഫീസർ 

Kerala
  •  4 hours ago
No Image

ലഷ്കറെ ഭീകരൻ സെയ്‌ഫുള്ള ഖാലിദ് പാകിസ്ഥാനിൽ കൊല്ലപ്പെട്ടു

International
  •  4 hours ago
No Image

കോഴിക്കോട് നഗര ഹൃദയത്തിലെ തീപിടിത്തം: നിയന്ത്രണ വിധേയമാക്കാൻ തീവ്ര ശ്രമം തുടരുന്നു ; ജില്ലയിലെ എല്ലാ ഫയർ യൂണിറ്റുകളും സ്ഥലത്ത്

Kerala
  •  4 hours ago
No Image

കോഴിക്കോട് ഷോപ്പിങ് കോംപ്ലക്സിൽ വൻ തീപിടിത്തം; മലബാറിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്താൻ നിർദേശം നൽകി ഫയർ ഫോഴ്സ് ഡിജിപി

Kerala
  •  5 hours ago
No Image

ഹൈദരാബാദിന് വമ്പൻ തിരിച്ചടി! സൂപ്പർതാരത്തിന് കോവിഡ്; ലഖ്‌നൗവിനെതിരെ കളിക്കില്ല

Cricket
  •  6 hours ago
No Image

ആത്മവിശ്വാസം പകർന്ന് ആദ്യ ദിനങ്ങളിലെ ജാരിയ ഫണ്ട് സമാഹരണം

organization
  •  6 hours ago
No Image

സഊദിയിൽ ജോലിക്ക് പുറപ്പെട്ട മലയാളി യുവാവ് വാഹനത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

Saudi-arabia
  •  6 hours ago