HOME
DETAILS

ചോരാത്ത കൈകളുമായി രാജസ്ഥാൻ താരത്തിന്റെ റെക്കോർഡ് വേട്ട; വമ്പൻ നേട്ടത്തിൽ സൂപ്പർതാരം

  
Web Desk
May 18 2025 | 12:05 PM

Shirmon Hetmyer Craete a great record for Rajasthan Royals in IPL

ജയ്പൂർ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 220 റൺസിന്റെ വിജയലക്ഷ്യം. രാജസ്ഥാന്റെ തട്ടകമായ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 219 റൺസ് അടിച്ചെടുത്തത്. 

മത്സരത്തിൽ ഫീൽഡിങ്ങിൽ ഒരു തകർപ്പൻ റെക്കോർഡ് ആണ് രാജസ്ഥാന്റെ വെസ്റ്റ് ഇൻഡീസ് സൂപ്പർതാരം ഷിർമോൺ ഹെറ്റ്മെയർ സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ട് ക്യാച്ചുകൾ ആണ് താരം നേടിയത്. ഇതോടെ ഐപിഎല്ലിൽ ഒരു സീസണിൽ രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ ക്യാച്ചുകൾ നേടുന്ന രണ്ടാമത്തെ താരമായി മാറാനും ഹെറ്റ്മെയറിന് സാധിച്ചിരിക്കുകയാണ്. ഈ സീസണിൽ 12 ക്യാച്ചുകൾ ആണ് താരം ഇതുവരെ സ്വന്തമാക്കിയത്. 2022 സീസണിൽ 17 ക്യാച്ചുകൾ നേടിയ നേടിയ റിയാൻ പരാഗ് ആണ്  ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത്. 

മത്സരത്തിൽ പഞ്ചാബിന് വേണ്ടി നെഹാൽ വധേര,  ശശാങ്ക് സിംഗ് എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 37 പന്തിൽ അഞ്ചു വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ 70 റൺസാണ് വധേര സ്വന്തമാക്കിയത്. ശശാങ്ക് സിംഗ് 30 പന്തിൽ പുറത്താവാതെ 59 റൺസും നേടി. അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. ശ്രേയസ് അയ്യർ 25 പന്തിൽ 30 റൺസും അസ്മത്തുള്ള ഒമർസായ് ഒമ്പത് പന്തിൽ പുറത്താവാതെ 21 റൺസും നേടി ടീമിന് മികച്ച ടോട്ടൽ നൽകുന്നതിൽ നിർണായകമായി.

രാജസ്ഥാൻ ബൗളിങ്ങിൽ തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകളും റിയാൻ പരാഗ്, ആകാശ് മദ്വാൾ, ക്വനാ മഫാക്ക എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

രാജസ്ഥാൻ റോയൽസ് പ്ലെയിംഗ് ഇലവൻ 

യശസ്വി ജെയ്‌സ്വാൾ, വൈഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ, ധ്രുവ് ജുറൽ, വനിന്ദു ഹസരംഗ, ക്വേന മഫക, തുഷാർ ദേശ്പാണ്ഡെ, ആകാശ് മധ്വാൾ, എഫ് ഫാറൂഖി.

പഞ്ചാബ് കിങ്‌സ് പ്ലെയിംഗ് ഇലവൻ 

പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), ശശാങ്ക് സിംഗ്, നെഹാൽ വധേര, മിച്ചൽ ഓവൻ, അസ്മത്തുള്ള ഒമർസായി, മാർക്കോ ജാൻസെൻ, സേവ്യർ ബാർട്ട്ലെറ്റ്, അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ

Shirmon Hetmyer Craete a great record for Rajasthan Royals in IPL



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍

Kerala
  •  4 hours ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം; ഇനിമുതല്‍ വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ

Kerala
  •  4 hours ago
No Image

നിലമ്പൂര്‍ നാളെ ബൂത്തിലേക്ക്, ഇന്ന് നിശബ്ദ പ്രചാരണം; പ്രതീക്ഷയോടെ മുന്നണികള്‍

Kerala
  •  4 hours ago
No Image

ദേശീയപാതയിലെ കുഴിയില്‍വീണ് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

കടലിൽ തീപിടിച്ച കപ്പലിനെതിരേ കേസെടുത്ത് പൊലിസ്; കേസ് ഒഞ്ചിയം സ്വദേശിയുടെ പരാതിയില്‍

Kerala
  •  4 hours ago
No Image

യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക്; ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപടാന്‍ അമേരിക്ക?

International
  •  4 hours ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി 

International
  •  11 hours ago
No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  12 hours ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  12 hours ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  13 hours ago