ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു; പരുക്കേറ്റ കുട്ടീഞ്ഞോ പുറത്ത്
ഖത്തര്‍ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ സ്‌ക്വാഡിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. തിയാഗോ സില്‍വ ടീമിനെ നയിക്കും. പരിക്കേറ്റ ഫിലിപ്പ് കുട്ടിഞ്ഞ്യോ ടീമിലില്ല. കസമിറോ ടീമില്‍ ഉള്‍പ്പെട്ടു. ലോകകപ്പിന് 13 ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെ ആരാധകരുടെ ശ്രദ്ധ മുഴുവന്‍ ടീമുകളുടെ പ്രഖ്യാപനത്തിലേക്കാണ്.
ജപ്പാന്‍, കോസ്റ്റാറിക്ക ടീമുകള്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഗോളി ആലിസണ്‍ ബക്കര്‍, മാഞ്ചസ്റ്റര്‍യുണൈറ്റഡിന്റെ കാര്‍ലോസ് ഹെന്റിക് കസമിറോ, ഫിര്‍മിന്യോ,ജെസ്യൂസ്, നെയ്മര്‍,വിനീഷ്യസ്, റോഡ്രിഗോ,റിച്ചാര്‍ലിസണ്‍ എന്നിവരാണ് തിയാഗോ സില്‍വ നയിക്കുന്ന ടീമിലെ പ്രധാനികള്‍ .
ടീം:ഗോള്‍ കീപ്പര്‍മാര്‍ ;അലിസണ്‍ ബെക്കര്‍,എഡേഴ്‌സണ്‍,വിവേര്‍ട്ടണ്‍
പ്രതിരോധനിര : അലക്‌സ് സാന്ദ്രോ,അവക്‌സ് ടെല്ലെസ്,ഡാനി ആല്‍വെസ്, ഡനിലോ,ബ്രമര്‍, എഡര്‍ മിലിറ്റോ, മാര്‍ക്കീനോസ്, തിയാഗോ സില്‍വ
മധ്യനിര :ബ്രൂണോ ഗുമറസ്, കസമിറോ, എവര്‍ട്ടണ്‍, ഫബിനോ, ഫ്രഡ്, ലുക്കാസ് പക്വറ
മുന്നേറ്റനിര: ആന്റണി, ഗബ്രിയല്‍ ജീസുസ്, ഗബ്രിയല്‍ മാര്‍ട്ടിനല്ലി, നെയമര്‍, പെഡ്രോ, റഫീന, റിച്ചാലിസണ്‍, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍
121 കളിയില്‍ നിന്ന് 75 ഗോളുള്ള നെയ്മര്‍ക്ക് മൂന്നു ഗോളുകള്‍ കൂടി നേടിയാല്‍ ഗോളടിയില്‍ പെലെയെ മറികടക്കാം. അഞ്ച് വട്ടം ചാമ്പ്യന്മാരായ ബ്രസീല്‍ ഏറ്റവും ഒടുവിലായി കിരീടം നേടിയത് 2002ലാണ്..രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള കിരീടനേട്ടമാണ് കാനറികളുടെ ലക്ഷ്യം. ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലണ്ട്, സെര്‍ബിയ,കാമറൂണ്‍ ടീമുകള്‍ക്കൊപ്പമാണ് ബ്രസീല്‍. ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഒന്നാം സ്ഥാനക്കാരായാണ് ബ്രസീല്‍ ലോകകപ്പിന് യോഗ്യത നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."