HOME
DETAILS

ഗസ്സയില്‍ വെള്ളവും വൈദ്യുതിയും ഇന്ധനവും ഇന്ന് തീരും; കൊടിയ മാനുഷിക ദുരന്തത്തിലേക്ക്

  
backup
October 17 2023 | 02:10 AM

no-water-in-taps-no-fuel-gazza

ഗസ്സയില്‍ വെള്ളവും വൈദ്യുതിയും ഇന്ധനവും ഇന്ന് തീരും; കൊടിയ മാനുഷിക ദുരന്തത്തിലേക്ക്

ഗസ്സ: ഫലസ്തീനെ വളഞ്ഞിട്ടാക്രമിക്കുന്ന ഇസ്‌റാഈലിന്റെ നടപടി പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കെ, ഗസ്സ കൊടിയ മാനുഷിക ദുരന്തത്തിലേക്ക്. ഗസ്സയില്‍ 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമുള്ള വെള്ളവും ഇന്ധവവും വൈദ്യുതിയും മാത്രമുള്ളൂവെന്ന് ലോകാരോഗ്യ സംഘടന (ഡംബ്ല്യു.എച്ച്.ഒ) അറിയിച്ചു. കഴിഞ്ഞയാഴ്ച ആക്രമണം തുടങ്ങിയ സമയത്ത് തന്നെ ഇസ്‌റാഈല്‍ ഗസ്സയിലേക്കുള്ള വൈദ്യുതി തടഞ്ഞിരുന്നു. ആശുപത്രികളില്‍ മരുന്നും മറ്റ് ഉപകരണങ്ങളും തീരാറായിരിക്കെ, വെള്ളവും ഇന്ധനവും പുറമെ വൈദ്യുതി കൂടി ഇല്ലാതാവുന്നതോടെ വന്‍ മാനുഷിക ദുരന്തമാണ് ഗസ്സ അഭിമുഖീകരിക്കാന്‍ പോകുന്നതെന്നാണ് ഡംബ്ല്യു.എച്ച്.ഒയുടെ മുന്നറിയിപ്പ്.
താല്‍ക്കാലിക വെടിനിര്‍ത്തലിന് ഇസ്‌റാഈല്‍ തയാറാകാത്തതിനാല്‍ ഗസ്സയിലേക്ക് സഹായം എത്തിക്കാനും കഴിയുന്നില്ല. ഗസ്സയിലേക്ക് അവശ്യവസ്തുക്കളുമായി പുറപ്പെട്ട ഈജിപ്ഷ്യന്‍ വാഹനങ്ങള്‍ റഫാ അതിര്‍ത്തിക്ക് പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

ഫലസ്തീനില്‍ ഈ മാസം ഏഴ് മുതല്‍ ഇസ്‌റാഈല്‍ തുടങ്ങിയ ആക്രമണത്തില്‍ 2,808 പേര്‍ മരിച്ചു. ഇതില്‍ 2757ഉം ഗസ്സയില്‍ മാത്രമാണ്. ആകെ 750 ഓളം കുട്ടികളാണ് കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേര്‍ക്ക് പരുക്കേറ്റു. ഇരകളില്‍ ബഹുഭൂഗിഭാഗവും സാധാരണക്കാരാണ്. 50 കുടുംബങ്ങള്‍ മൊത്തമായി മരിച്ചു. 470,000 പേര്‍ ഭവനരഹിതരായി. 64,283 പാര്‍പ്പിടങ്ങള്‍ തകര്‍ന്നു. 19 ആരോഗ്യ കേന്ദ്രങ്ങളും 20 ആംബുലന്‍സുകളും 11 ജലശുദ്ധീകരണ കേന്ദ്രങ്ങളും ഇസ്‌റാഈല്‍ തകര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നുസൈരിയത്ത്, ജബലിയ അഭയാര്‍ഥി ക്യാംപുകളില്‍ അധിനിവേശ സൈന്യം ബോംബ് വര്‍ഷിച്ചു. 50 ഓളം പേരാണ് ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി മുഴുവനായി ആക്രമണം നടക്കുകയായിരുന്നുവെന്നും പലപ്പോഴായി ഉഗ്ര സ്‌ഫോടനശബ്ദങ്ങള്‍ കേട്ടതായും ഗസ്സ നിവാസികളെ ഉദ്ധരിച്ച് പ്രാദേശിക ചാനലുകള്‍ റിപ്പോര്‍ട്ട്‌ചെയ്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആയിരത്തിലധികം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ അഴുകിത്തുടങ്ങുന്നത് മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിലേക്കാണ് ഇത് നയിക്കുകയെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍ബോസം പറഞ്ഞു. ആളുകളോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട ഇസ്‌റാഈലി സൈന്യം, പലായനം ചെയ്യുന്നവര്‍ക്ക് നേരെയും ആക്രമണം തുടരുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago