HOME
DETAILS

വ്‌ളോഗര്‍ സഹോദരങ്ങളുടെ  കേസില്‍ പൊലിസിനു തിരിച്ചടി

  
backup
August 26 2021 | 04:08 AM

6523-3
 
 
ജാമ്യം റദ്ദാക്കണമെന്ന ഹരജി തള്ളി
തലശേരി: കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ അതിക്രമം നടത്തിയെന്ന കേസില്‍ വ്‌ളോഗര്‍ സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലിസ് സമര്‍പ്പിച്ച ഹരജി കോടതി തള്ളി. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജോബിന്‍ സെബാസ്റ്റ്യനാണ് ഇ ബുള്‍ജെറ്റ് യൂട്യൂബ് ചാനല്‍ ഉടമകളും ഇരിട്ടി കിളിയന്തറ സ്വദേശികളുമായ എബിന്‍, ലിബിന്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയത്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിനു മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒന്‍പതിനു കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ അതിക്രമിച്ചു കയറി ബഹളമുണ്ടാക്കുകയും ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തതിനായിരുന്നു സഹോദരങ്ങള്‍ അറസ്റ്റിലായത്.
റിമാന്‍ഡിലായിരുന്ന ഇരുവര്‍ക്കും കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ലെന്നും പൊലിസ് കേസ് കെട്ടിച്ചമച്ചതാണെന്നും വാദത്തിനിടെ പ്രതിഭാഗം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
മയക്കുമരുന്ന് കടത്തില്‍ ഇരുവര്‍ക്കും പങ്കുള്ളതായി സംശയമുണ്ടെന്ന് പൊലിസും വാദത്തിനിടെ ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരേയും കസ്റ്റഡിയില്‍ ചോദ്യംചെയ്യണമെന്ന് പൊലിസ് ആവശ്യപ്പെടുകയായിരുന്നു. ജാമ്യം നല്‍കിയാല്‍ പൊതുസമൂഹത്തിനു തെറ്റായ സന്ദേശമാണു നല്‍കുകയെന്ന് വാദത്തിനിടെ പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ ആര്‍.ടി ഓഫിസില്‍ അതിക്രമം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കാന്‍ കഴിയില്ലെന്നു കോടതി നിരീക്ഷിക്കുകയായിരുന്നു. പ്രതിഭാഗത്തിനു വേണ്ടി കെ.എ ഫിലിപ്പ് ഹാജരായി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago