HOME
DETAILS

'താലിബാനെതിരേ പറയുന്നോ...  കൈവെട്ടും' മുനീറിന് ഭീഷണിക്കത്ത്

  
backup
August 26 2021 | 04:08 AM

654165262
 
 
കോഴിക്കോട്: താലിബാനെതിരായി ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന് എം.കെ മുനീര്‍ എം.എല്‍.എക്ക് വധഭീഷണി. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ കുടുംബത്തെയടക്കം 'തീര്‍പ്പ് കല്‍പ്പിക്കു'മെന്ന് ഭീഷണിപ്പെടുത്തുന്ന കത്ത് ഇന്നലെ രാവിലെയാണ് മുനീറിന് ലഭിച്ചത്. താലിബാനെതിരായ പോസ്റ്റില്‍ പറയുന്നത് മുസ്‌ലിം വിരുദ്ധതയാണെന്നും ജോസഫ് മാഷാകാന്‍ ശ്രമിക്കരുതെന്നും ജോസഫ് മാഷിന്റെ അവസ്ഥയുണ്ടാക്കരുതെന്നും കത്തില്‍ പറയുന്നു. 
 
'താലിബാന്‍ ഒരു വിസ്മയം' എന്ന പേരിലാണ് കത്ത് വന്നതെന്നും പൊലിസ് മേധാവിക്ക് കത്തിന്റെ പകര്‍പ്പ് സഹിതം പരാതി നല്‍കിയെന്നും എം.കെ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു. മെഡിക്കല്‍ കോളജ് പോസ്റ്റ്ഓഫിസ് പരിധിയിലെ തപാല്‍പെട്ടിയില്‍ പോസ്റ്റ് ചെയ്തതാണ് കത്തെന്ന് വ്യക്തമായിട്ടുണ്ട്. അഫ്ഗാന്‍ ഭരണം താലിബാന്‍ പിടിച്ചതിനു പിന്നാലെ അതിനെ എതിര്‍ത്തും മുനീര്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. മനുഷ്യാവകാശങ്ങള്‍ മാനിക്കാത്ത വിവേചനത്തിന്റെയും തീവ്ര മതമൗലികവാദത്തിന്റെയും അപരവല്‍ക്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാനെന്നും മുനീര്‍ പറഞ്ഞിരുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago