HOME
DETAILS

ഭാര്യ വിഷം നല്‍കിയെന്ന് പറഞ്ഞ് ഭര്‍ത്താവ് ആംബുലന്‍സ് വിളിച്ചു; വിഷം ഉള്ളില്‍ ചെന്ന് ഭാര്യ മരിച്ചു

  
backup
November 08 2022 | 10:11 AM

woman-dies-after-consuming-poison-in-kanhangad-husband-in-hospital-2022

കാഞ്ഞങ്ങാട്: ദമ്പതികളെ വാടകവീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലേക്ക് പോകുംവഴി ഭാര്യ മരിച്ചു. ഭര്‍ത്താവ് ചികിത്സയില്‍. വയനാട് പനമരം സ്വദേശിനി രമ(44) ആണ് മരിച്ചത്. ഭര്‍ത്താവ് ജയപ്രകാശ് നാരായണന്‍(45) കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനു സമീപം കൊവ്വല്‍ എ.കെ.ജി. ക്ലബിനടുത്തെ വീട്ടില്‍നിന്ന് തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. ജയപ്രകാശ് 108 ആംബുലന്‍സില്‍ വിളിച്ച് ഭാര്യ തനിക്ക് വിഷം നല്‍കിയെന്നും രക്ഷിക്കണമെന്നും പറയുകയായിരുന്നു.

ഭാര്യ തനിക്ക് ഒരു വെളുത്ത പൊടി തന്നു. അത് താന്‍ കഴിച്ചു. അല്‍പം കഴിഞ്ഞപ്പോള്‍ തനിക്ക് ഛര്‍ദ്ദിയുണ്ടായി. അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ എന്താണ് തനിക്ക് തന്നതെന്ന് ചോദിച്ചപ്പോള്‍ വിഷമാണെന്നും താന്‍ നേരത്തെ കഴിച്ചിട്ടുണ്ടെന്നും പറഞ്ഞു. അപ്പോള്‍ തന്നെ താന്‍ ആംബുലന്‍സ് വിളിച്ചെന്നും ജയപ്രകാശ് ജില്ലാ ആശുപത്രിയിലെ ഡോക്ടറോട് പറഞ്ഞു.

ഇയാളുടെ മൊഴി പൂര്‍ണമായും വിശ്വസിക്കാനായിട്ടില്ലെന്നും തുടരന്വേഷണത്തിലേ കാര്യങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്നും പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago
No Image

പൂരം കലക്കൽ: പ്രശ്‌നപരിഹാരത്തിന് എ.ഡി.ജി.പി ഇടപെട്ടില്ലെന്ന പരാതി- പൊലിസ് മേധാവി അന്വേഷിക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Kerala
  •  2 months ago
No Image

സർക്കാർ ഫണ്ട് അനുവദിച്ചില്ല; വായ്പയ്ക്ക് ബസ് വാങ്ങാൻ കെ.എസ്.ആർ.ടി.സി

Kerala
  •  2 months ago
No Image

ഇറാനെതിരായ ആക്രമണം നടത്തുമ്പോള്‍ ബങ്കറിലൊളിച്ച് നെതന്യാഹുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും

International
  •  2 months ago