ഇനി MIUI ഇല്ല; പുതിയ ഒഎസുമായി ഷവോമി
ഷവോമി ഫോണുകളുടെ മുഖമുദ്രയാണ് അവയുടെ ഓപ്പറേറ്റിങ് സിസ്റ്റമായ MIUI. ആന്‍ഡ്രോയിഡിനെ മോഡിഫൈഡ് ചെയ്ത് നിര്‍മ്മിച്ച ഈ ഒ.എസ് ഇനി ഓര്‍മ്മയാകാന്‍ പോകുന്നതായ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. MIUIക്ക് പകരം ഹൈപ്പര്‍ ഒഎസ് എന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഷവോമി പുറത്തിറക്കാനിരിക്കുന്നത്. ഷവോമിയുടെ സിഇഒയായ ലെയ് ജുന്‍ ആണ് തങ്ങള്‍ പുതിയ ഒഎസ് പുറത്തിറക്കുന്ന കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്.
'വര്‍ഷങ്ങള്‍ നീണ്ട സംയുക്ത പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് ആ ചരിത്ര നിമിഷമാണ്. ഞങ്ങളുടെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റം.' എന്ന കുറിപ്പോടെയാണ് ലേയ് ജുന്‍ പുതിയ ഒഎസ് പ്രഖ്യാപിച്ചത്.ആന്‍ഡ്രോയിഡും കമ്പനി സ്വയം വികസിപ്പിച്ചെടുത്ത വെലാ സിസ്റ്റവും (Vela System) അടിസ്ഥാനമാക്കിയാണ് പുതിയ ഒഎസ് അവതരിപ്പിച്ചിരിക്കുന്നത്. ഭാവിയില്‍ വരാനിരിക്കുന്ന കോടിക്കണക്കിന് ഉപകരണങ്ങളും കണക്ഷനുകളും ലക്ഷ്യമിട്ടാണ് പുതിയ ഒഎസ് ഒരുക്കിയിരിക്കുന്നത് എന്നും ലേ ജുന്‍ സോഷ്യല്‍ മീഡിയാ സേവനമായ വെയ്‌ബോയില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പുറമെ മറ്റ് ഉപകരണങ്ങളിലും ഈ ഒ.എസ് പ്രവര്‍ത്തിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ MIUI 14 ആണ് ഷവോമിയുടെ ഏറ്റവും പുതിയ ഒ.എസ്.
Content Highlights:xiaomi announces Their new operating system
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."