വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍
കൊച്ചി: പ്രൊഫ. കെ.വി തോമസ് എം.പിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാധനം ട്രസ്റ്റിന്റെ കീഴില്‍ മൂന്നു വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാകുമെന്നു കെ.വി തോമസ് എം.പി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാധനം സ്‌കോളര്‍ഷിപ്പിന് പുറമെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുകയെന്ന ലക്ഷ്യത്തോടെ വിദ്യാപോഷണം പോഷക സമൃദ്ധം പദ്ധതി പ്രകാരം ഈ വര്‍ഷം 140 വിദ്യാലയങ്ങളിലെ 35000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനായി അരക്കോടി രൂപ നല്‍കും. പതിനൊന്നാം ക്ലാസിലെ 1500 സമര്‍ത്ഥരായ കുട്ടികള്‍ക്ക് വിജ്ഞാനവീധി പദ്ധതി പ്രകാരം പുസ്തകങ്ങള്‍ വിതരണം ചെയ്യും.
ജീവിതവിജയം നേടിയ വ്യാക്തികളുമായി കോളജ് വിദ്യാര്‍ഥികള്‍ക്ക് സംവദിക്കുന്നതിനുളള മീറ്റ് ദി ഗ്രേറ്റ് അച്ചീവേഴ്‌സ് പദ്ധതി നടപ്പിലാക്കും. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എന്‍.എന്‍ സുഗുണപാലന്‍, എം.എ ചന്ദ്രശേഖരന്‍ എക്‌സ് എം.എല്‍.എ, അഡ്വ. കെ.എല്‍ ജോസഫ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."