130 കി.മീ സഞ്ചരിക്കാന്‍ കുറഞ്ഞ തുക; വമ്പന്മാരെ വെല്ലുവിളിക്കാന്‍ ഈ ഇലക്ട്രിക്ക് സ്‌കൂട്ടര്‍
ഇന്ത്യന്‍ വാഹന വിപണിയില്‍ കച്ചവടം പൊടിപിടിക്കുന്ന ഉത്സവ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. അതിനാല്‍ തന്നെ പ്രമുഖ വാഹനബ്രാന്‍ഡുകള്‍ക്കൊപ്പം തന്നെ പുത്തന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനികളും വിപണിയിലേക്ക് തങ്ങളുടെ വാഹന മോഡലുകള്‍ അവതരിപ്പിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ കുതിച്ചുയരുന്ന ഇലക്ട്രിക്ക് ഇരുചക്ര വാഹന വിപണിയില്‍ തങ്ങളുടെ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് ഒകായ ഇവി. കുറഞ്ഞ വിലയില്‍ മികച്ച റേഞ്ച് നല്‍കുന്ന ഈ സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ 2500 രൂപ നല്‍കിയാല്‍ മതിയാകും. 1.37ലക്ഷം രൂപ വിലവരുന്ന പ്രസ്തുത സ്‌കൂട്ടറിന്റെ ഡെലിവറി നവംബര്‍ മുതല്‍ ജയ്പൂരിലും ന്യൂഡല്‍ഹിയിലുമാണ് ആരംഭിക്കുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 130 കിലോമീറ്റര്‍ റേഞ്ചില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന പ്രസ്തുത സ്‌കൂട്ടറിന് 3.53 kWh സംയോജിത ശേഷിയുള്ള ഒരുജോടി LFP ബാറ്ററികളാണുള്ളത്. 5 മണിക്കൂര്‍ സമയം കൊണ്ട് പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന സ്‌കൂട്ടറിന് മൂന്ന് ഡ്രൈവിങ് മോഡുകളാണുള്ളത്.ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് എന്നിങ്ങനെയാണ് വാഹനത്തിനുള്ള മൂന്ന് ഡ്രൈവിങ് മോഡുകള്‍.
7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, രണ്ട് വീലുകള്‍ക്കും കോമ്പി ഡിസ്‌ക് ബ്രേക്കിംഗ് സിസ്റ്റം, 12 ഇഞ്ച് ട്യൂബ്‌ലെസ് ടയറുകള്‍, ഡയമണ്ട് കട്ട് അലോയ്കള്‍ എന്നിവയാണ് സ്‌കൂട്ടറിലെ മറ്റ് സവിശേഷതകള്‍.
സിയാന്‍, ബ്ലാക്ക്, ഗ്രീന്‍, റെഡ്, ഗ്രേ എന്നിങ്ങനെ വ്യത്യസ്തമായ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് സ്‌കൂട്ടര്‍ പുറത്തിറങ്ങുന്നത്. സുരക്ഷയിലും മികവ് പുലര്‍ത്തുന്ന സ്‌കൂട്ടറിന് 3 വര്‍ഷത്തെ വാറന്റിയാണ് കമ്പനി നല്‍കുന്നത്. അല്ലെങ്കില്‍ 30,000 കിലോമീറ്റര്‍ റേഞ്ച് സഞ്ചരിക്കണം.
Content Highlights:okaya motofaast electric scooter details
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."