HOME
DETAILS

കേരളത്തില്‍ മൃതദേഹങ്ങള്‍  പുഴയിലൊഴുകിയില്ല: മുഖ്യമന്ത്രി

  
backup
August 28 2021 | 03:08 AM

9645984634578653463-2
 
 
തിരുവനന്തപുരം: കൊവിഡ് പ്രതിരോധം പാളിയെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഒരാള്‍ക്കു പോലും കൊവിഡ് കാലത്ത് വിശന്നുറങ്ങേണ്ടിവന്നിട്ടില്ലെന്നും മൃതദേഹങ്ങള്‍ പുഴകളിലൂടെ ഒഴുകിനടക്കുന്ന സാഹചര്യമുണ്ടായില്ലെന്നും'ചിന്ത' വാരികയിലെഴുതിയ ലേഖനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 
 
മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വൈകിയാണ് രണ്ടാം തരംഗം തുടങ്ങിയതെന്നും നമ്മുടെ നാട്ടില്‍ ഈ രോഗബാധയേല്‍ക്കാന്‍ തരത്തിലുള്ള അപകടഘടകമുള്ളവര്‍ ധാരാളമുണ്ടെന്നും അറിയാത്തവരല്ല വിമര്‍ശകര്‍. ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമാണ് നമ്മുടേതെന്നും വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന നാടാണിതെന്നും അവര്‍ക്കറിയാം. ഇതെല്ലാം മറച്ചുവച്ച് ബോധപൂര്‍വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. 
 
കൊവിഡ് പ്രതിരോധത്തില്‍ നമ്മുടെ മാതൃക തെറ്റാണെന്നാണ് ഇവര്‍ പറയുന്നത്. എങ്കില്‍ ഏതു മാതൃകയാണ് നാം സ്വീകരിക്കേണ്ടത്? കേരളത്തില്‍ ഒരാള്‍ പോലും ഓക്‌സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല. ആര്‍ക്കും ആരോഗ്യസേവനങ്ങളോ അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രിക്കിടക്കകളോ ലഭിക്കാതിരുന്നില്ല. നമ്മുടെ സംസ്ഥാനത്തെ കൊവിഡ് മരണനിരക്ക് 0.5 ശതമാനത്തിലും താഴെയാണ്. ഇന്ത്യയിലെ മരണനിരക്കിന്റെ മൂന്നിലൊന്നു മാത്രമാണത്. ആയിരക്കണക്കിനു മൃതദേഹങ്ങള്‍ അനാഥപ്രേതങ്ങളെപ്പോലെ പുഴകളില്‍ ഒഴുകിനടക്കുന്നതും തീയണയാത്ത ചുടലപ്പറമ്പുകളും നാം കണ്ടതാണ്. എന്നാല്‍ ഇവിടെ മരിച്ച ഒരാളെപ്പോലും തിരിച്ചറിയാതിരുന്നില്ല. ഒരു മൃതദേഹവും അപമാനിക്കപ്പെട്ടില്ല. മുന്‍കൂട്ടിക്കണ്ട് തയാറെടുപ്പുകള്‍ നടത്തിയതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങള്‍ക്കു വരെ ഓക്‌സിജന്‍ നല്‍കാന്‍ നമുക്കായത്. ഇത്തരത്തില്‍ ലഭ്യമായ സംവിധാനങ്ങളെ കവച്ചുവെയ്ക്കുന്ന രീതിയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സംസ്ഥാനത്തിന്റെ കഴിവിലും ഉപരിയായി പ്രവര്‍ത്തിച്ചു എന്നതാണ് അവര്‍ പ്രചരിപ്പിക്കുന്ന വീഴ്ചയെങ്കില്‍ ആ വീഴ്ച വരുത്തിയതില്‍ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നെന്നും ലേഖനത്തില്‍ പറയുന്നു.
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago
No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago